/sathyam/media/post_attachments/MzMcVQA5m6W0eJ2xDAUU.jpg)
പാലാ: സോഷ്യൽ ജസ്റ്റിസ് ഫോറം മീനച്ചിൽ താലൂക്ക് കമ്മറ്റിയുടേയും സഹസ്ര ആയുർവേദ ബ്യൂട്ടി ഹെൽത്ത് കെയറിന്റേയും അഹല്യ ഐ ഹോസ്പിറ്റലിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ചെറുകര സെന്റ് ആന്റണീസ് യു.പി സ്കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് കരുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ഉദ്ഘാടനം ചെയ്യ്തു.
സംസ്ഥാന കമ്മിറ്റി അംഗം ഡോ. പ്രവീണ അഭിജിത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കുഞ്ഞിളം കൈയിൽ സമ്മാനവിതരണം റവ. ഫാദർ ബെന്നി കന്നുവെട്ടിയേൽ ഉദ്ഘാടനം ചെയ്തു. അഹല്യ ഹോസ്പിറ്റൽ പി.ആർ.ഓ. കെ റോബിസൻ മുഖ്യപ്രഭാഷണം നടത്തി.
താലൂക്ക് പ്രസിഡന്റ് കെ.എം. രതീഷ് കുമാർ അധ്യാപകരേയും പൊതുപ്രവർത്തകൻ ബിനോയി ഇടയാടിയിൽ മികച്ച പി.ടി.എ അംഗംങ്ങളേയും ആദരിച്ചു. ജോഷിബാ ജയിംസ്,പ്രിൻസ് ആഗസ്ത്യൻ,അനസ്യാ രാമൻ,പ്രേമാ കൃഷ്ണൻ,ജെയ്സൺ വി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസിസ് ബിൻസി സിറിയക് സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ മിനി തോമസ് കൃതഞ്ജജതയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us