Advertisment

കേരള കർഷക സംഘം ഉഴവൂർ പഞ്ചായത്ത് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സി.എം സിറിയക്ക് ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

ഉഴവൂര്‍: കേരള കർഷക സംഘം ഉഴവൂർ പഞ്ചായത്ത് സമ്മേളനം (ഡോ എം സുകുമാരൻ നായർ നഗർ) പ്രസിഡന്റ് ടി. എൻ ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗം സി.എം സിറിയക്ക് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി എബ്രാഹം സിറിയക്ക് റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീനി തങ്കപ്പൻ അനുശോചനം പ്രമേയവും, പി.കെ ബാബു രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. കെ .ജി രാഘവൻ, കെ.എസ് സോമൻ, പി.ജെ വർഗീസ്, ഷെറി മാത്യു, എൻ സോമനാഥപിള്ള, കെ സജീവ്കുമാർ എന്നിവർ പ്രസംഗിച്ചു.

സമ്മേളനം ഏഴ് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും പതിനൊഴ്അംഗ കമ്മിറ്റിയേയും ഇരുപത്തിയഞ്ച് അംഗ പാലാ ഏരിയാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ: പ്രസിഡന്റ് - എബ്രാഹം സിറിയക്ക് @ ബെയ്ലോൺ എബ്രാഹം, വൈസ് പ്രസിഡന്റമാർ - രമ്യബാബു, ടി.എൻ ജയപ്രകാശ്, സെക്രട്ടറി - പീയൂസ് മാത്യു, ജോയിന്റ് സെക്രട്ടറിമാർ - അനിൽ ടി.എൻ, പി.എൻ രാമകൃഷ്ണൻ, ഖജാൻജി - സജിമോൻ കുര്യാക്കോസ്.

കമ്മിറ്റി അംഗങ്ങൾ: പി.കെ ബാബു, കെ.എസ് സോമൻ, പി.ആർ രവി, വി.യു ശ്രീധരൻ, ഷെറി മാത്യു, കെ.ജി രാഘവൻ, എം.ആർ പ്രശാന്ത്, കെ. സജീവ് കുമാർ, ശ്രീനി തങ്കപ്പൻ, സ്റ്റീജോ സ്റ്റീഫൻ.

Advertisment