ഉഴവൂരിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടന്നു

New Update

publive-image

ഉഴവൂർ: ഉഴവൂർ കൃഷി ഭവന്‍റെയും കാർഷിക വികസന സമിതിയുടെയും ഉഴവൂർ ഗ്രാമപഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടന്നു.

Advertisment

ഗ്രാമപഞ്ചായത്ത് അംഗം വി.സി സിറിയക്ക് അദ്ധ്യക്ഷത വഹിച്ചു. യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ന്യൂജൻ്റെ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിൻസി അനിൽ, ബിനു ജോസ്, മേരി സജി, കർഷക സഭ കൺവീനർ എബ്രാഹം സിറിയക്ക്, ഉഴവുർ കൃഷി ഭവൻ അസിസ്റ്റന്റ് ഓഫീസർ കെ.ആർ രാജേഷ് എന്നിവർ പ്രസംഗിച്ചു

Advertisment