ആണ്ടൂര്‍ ദേശീയ വായനശാലയില്‍ ബഷീര്‍ അനുസ്മരണം നടത്തി

New Update

publive-image

പാലാ: ആണ്ടൂര്‍ ദേശീയവായനശാലയില്‍ വായനപക്ഷാചരണത്തോടനുബന്ധിച്ച് ബഷീര്‍ അനുസ്മരണം നടത്തി. അതോടൊപ്പം നടന്ന ബഷീര്‍ അനുസ്മരണ ക്വിസ് മത്സരത്തില്‍ ഹെെസ്കൂള്‍ വിഭാഗത്തില്‍ ശ്രീനന്ദന്‍ ജി. നമ്പൂതിരി, ശ്രീപൗര്‍ണ്ണമി എന്നിവരും, യുപി വിഭാഗത്തില്‍ പാര്‍ത്ഥിവ്, പ്രഭവ് എന്നിവരും യഥാക്രമം ഒന്നും രണ്ടും സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.

Advertisment

കെ.ബി ചന്ദ്രശേഖരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജി. ശ്രീനന്ദന്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. പി.എന്‍ ഹരിശര്‍മ്മ, ശ്രീജ ഗോപകുമാര്‍, സ്മിതാ ശ്യാം എന്നിവര്‍ സംസാരിച്ചു.

Advertisment