കടുത്തുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാര്‍ഥിക്ക് പരിക്ക്

New Update

publive-image

കടുത്തുരുത്തി: ഓടിക്കൊണ്ടിരുന്ന സ്ക്കൂൾ ബസിന്റെ എമർജെൻസി വാതിൽ തുറന്ന് തെറിച്ചു വീണ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം 3.45 ഓടെ കടുത്തുരുത്തി മങ്ങാട് ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisment

അപകട സ്ഥലത്തിന് സമീപമുളള സ്ക്കൂളിലെ എൽകെജി വിദ്യാർത്ഥിയായ മൂന്നര വയസുകാരനാണ് അപകടത്തിൽ പെട്ടത്. ഓട്ടത്തിനിടെ സ്കൂൾ ബസിന്റെ എമർജെൻസി വാതിൽ തനിയെ തുറന്ന് പോവുകയായിരുന്നു. പുറത്തേക്ക് തെറിച്ച കുട്ടി ബസിന്റെ കമ്പിയിൽ തുങ്ങിക്കിടന്നന്നതിനു ശേഷമാണ് തെറിച്ചു വീണത് എന്ന് ദ്യക് സാക്ഷികൾ പറഞ്ഞു.

തെറിച്ചു വീണ കുട്ടിയ ഉടൻ തന്നെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. ആശുപത്രിയിൽ നിന് ഡിസ്ചാർജ് അയകുട്ടി കടുത്തുരുത്തിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കുട്ടിയുടെ പരിക്കുകളെ പറ്റി പ്രതികരിക്കുവാൻ രക്ഷിതാക്കളോ സ്കൂൾ അധിക്യതരോ തയ്യാറായില്ല.

സ്ക്കൂൾ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരിക്കു പറ്റിയ സംഭവത്തിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന് വൈക്കം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

Advertisment