ഞൊണ്ടിമാക്കൽ തട്ടുകട മാലിന്യ വിഷയത്തിൽ നടപടികളുമായി പാലാ നഗരസഭ; സത്വര നടപടി എന്ന് ചെയർമാൻ ആന്‍റോ പടിഞ്ഞാറേക്കര

New Update

publive-image

പാലാ:നഗരസഭാ പ്രദേശത്തെഞ്ഞൊണ്ടി മാക്കൽ പ്രവർത്തിക്കുന്ന തട്ടുകട മാലിന്യ വിഷയത്തിൽ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നീനാ ജോർജ് ചെറുവള്ളി, സെക്രട്ടറി ജൂഹി മരിയ ടോം, എച്ച്.എസ് സതീഷ്, എച്ച് ഐ വിശ്വം, ജെഎച്ച്.ഐമാർ തുടങ്ങിയവർ നടത്തിയ ചർച്ചയിൽ ഉണ്ടായ തീരുമാനപ്രകാരം നഗരസഭ സെക്രട്ടറി മലീനീകരണ നിയന്ത്രണ ബോർഡിന് കത്തു നൽകി .

Advertisment

തട്ടുകടയിൽ നിന്നുള്ള മലിന ജലം മൂലം അയൽ വീട്ടിൽ താമസിക്കുന്ന വീട്ടമ്മയുടെ കുടിവെള്ള സോത്രസ്സ് മലിനമാകുന്നതിൽ നഗരസഭ നടപടി സ്വീകരിക്കുന്നില്ലയെന്ന ആക്ഷേപം വസ്തുതകൾക്ക് വിരുദ്ധമാണെന്ന് നഗരസഭ വ്യക്തമാക്കി.
അനധികൃതമായി പ്രവർത്തിച്ചു വരുന്ന തട്ടുകടയ്ക്ക് നഗരസഭ ലൈസൻസില്ല.

ഇതിനെതിരെ നഗരസഭ പല തവണ നോട്ടിസ് നൽകയും സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുള്ളതുമാണ്.
ഇതിനെതിരെ കട ഉടമ ട്രൈബുണൽ കോടതിയിൽ പരാതി നൽകിയിട്ടുളതും കോടതി നഗരസഭ ഉത്തരവ് സ്റ്റേ ചെയ്തിട്ടുള്ളതുമാണ്.

പരാതിക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ഹെൽത്ത് വിഭാഗം തട്ടുകടയും കുടിവെള്ള സോത്രസും പരിശോധിച്ചിട്ടുള്ളതും തട്ടുകട കാരന് പരിഹാര നിർദേശെങ്ങൾ നൽകിയിട്ടുള്ളതുമാണ്.

പരാതിക്കാരി മനുഷ്യവകാശ കമ്മീഷൻ പോലെയുള്ള ഉന്നത പരിഹാര ഫോറങ്ങളിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ നഗരസഭയോട് വിശദികരണം ആവശ്യപ്പെട്ടിട്ടള്ളതും കോടതി വിധി ഉൾപ്പെടെ കാണിച്ച് വിശദീകരണം നൽകിയിട്ടുമുണ്ട്.

ഇപ്പോൾ ഏഴ് മാസങ്ങൾക്ക് ശേഷമാണ് പരാതിക്കാരി വീണ്ടും സോഷ്യൽ മീഡിയയിൽ കൂടിയും മറ്റും പരാതി ഉന്നയിച്ചിരുന്നത്. ഇത് മുഖവിലയക്കെടുത്ത് ഹെൽത്ത് വിഭാഗം വീണ്ടും പരിശോധന നടത്തുകയും മഴക്കാലമായതിനാൽ തട്ടുകടയുടെ ഭാഗത്ത് നിന്നും മറ്റു ഭാഗങ്ങളിൽ നിന്നും ഇവിടെ പാറകെട്ടായതിനാൽ ഉറവ ചാലുകളിൽ നിന്ന് വെള്ളം കുടിവെള്ള സോത്രസ്സിൽ എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇതിൻ്റെ കൃത്യത പരിശോധിച്ച് മനസ്സിലാക്കാൻ കേരള മലീനികരണ ബോർഡിന് നഗരസഭ കത്ത് നൽകിയിട്ടുണ്ട് എന്ന് നഗരസഭ അറിയിച്ചു. ട്രൈബുണൽ കോടതിയിലെ തട്ടുകടയുടെ സ്റ്റേ നീക്കി നഗരസഭയ്ക്ക് നിയമനടപടി സ്വീകരിക്കുന്നതിന് അവസരം ലഭിക്കുന്നതിനും കേസ് തീർപ്പാക്കുന്നതിനായി ഹൈക്കോടതിയിൽ ഉടൻ അപ്പിൽ നൽകുന്ന കാര്യം നഗരസഭ ആലോചിച്ച് വരുകയുമാണ്.

കോടതിയുടെ പരിഗണയിൽ ഇരിക്കുന്ന വിഷയത്തിൽനടപടി സ്വികരിക്കുവാൻ നിലവിൽ നിയമ തടസ്സവും ഉള്ളതായി അധികൃതർ ചൂണ്ടിക്കാട്ടി.

Advertisment