/sathyam/media/post_attachments/EtjMGFklYBBznlOHtyol.jpg)
കിടങ്ങൂര്‍: കേരളത്തിലെ ഗ്രന്ഥശാലാ പ്രവർത്തനം ലോകത്തിന് മാതൃകയാണെന്നും, പോരായ്മകൾ അതീജീവിച്ച് മുന്നോട്ട് പോകുന്നുവെന്ന് സാഹിത്യകാരൻ എസ്.പി നമ്പൂതിരി പറഞ്ഞു. വായനപക്ഷാചരണം ജില്ലാ - മീനച്ചിൽ താലൂക്ക് തല സമാപന സമ്മേളനം കിടങ്ങൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ ലൈബ്രറി കൗൺസിലും മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായും, ജില്ലാ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും സഹകരണത്തോടെ ആണ് വായനപക്ഷാചരണം സംഘടിപ്പിച്ചത്.
റോയി ഫ്രാൻസിസ്, അഡ്വ എൻ ചന്ദ്രബാബു, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അരുൺകുമാർ, ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ ഡോ വി.വി മാത്യു, എൻ.ഡി ശിവൻ, ജോൺസൺ ജോസഫ്, കെ.ജെ ജോൺ, എൻ.എസ് ഗോപാലകൃഷ്ണൻ നായർ, സി.കെ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us