വലവൂർ ഗവ. യുപി സ്കൂളിൽ യുവസാഹിത്യകാരി അനഘ ജെ കോലോത്തിന്‍റെ നേതൃത്വത്തില്‍ സാഹിത്യകളരി നടത്തി

New Update

publive-image

വലവൂര്‍:വലവൂർ ഗവ. യുപി സ്കൂളിൽ യുവസാഹിത്യകാരി അനഘ ജെ കോലോത്ത് നയിച്ച സാഹിത്യ കളരി കവിതാ രചനയ്ക്ക് പ്രാമുഖ്യം നൽകുന്നതായിരുന്നു. കാളിദാസ വിരചിതമായ 'കഖഗഘ' എന്ന സമസ്യയിലൂടെ കവിതാ രചനയുടെ ആസ്വാദനതലത്തിലേക്ക് കളിതമാശകളിലൂടെ കുട്ടികളെ എത്തിക്കുകയും എഴുതിക്കുകയും ചെയ്തുകൊണ്ട് യുവസാഹിത്യകാരി നയിച്ച സാഹിത്യ കളരി വലവൂർ ഗവ. യു പി സ്കൂളിന് പുത്തനനുഭവമായി.

Advertisment

publive-image

"കൂടെവിടാണ് കൂകൂ കൂകൂ... എന്ന് എയ്ഞ്ചൽ മേരി എഴുതിത്തുടങ്ങിയ കവിത,
നാടെവിടാണ് ബൗ ബൗ ബൗബൗ...
വീടെവിടാണ് ങ്യാവൂ ങ്യാവൂ .......എന്ന് വിപുലീകരിച്ച്
''കഥയെന്താണ് ക ഖ ഗ ഘ" എന്നുള്ള ഗൗതം മനോജിൻ്റെ വരിയിലൂടെ സമസ്യയ്ക്ക് പൂർണതയായി.

publive-image

പ്രാസഭംഗിയും അക്ഷരഭംഗിയും ഈണവും താളവും സമന്വയിപ്പിച്ചുകൊണ്ടുള്ള കാവ്യരചനാ ശൈലി രസകരമായി അവതരിപ്പിച്ചത് വിദ്യാർത്ഥികളും അധ്യാപക വിദ്യാർത്ഥികളും അധ്യാപകരുമടങ്ങിയ സദസിന് പുത്തനുണർവേകി.

ഹെഡ്മാസ്റ്റർ രാജേഷ് എൻ.വൈ സ്വാഗതവും സീനിയർ അധ്യാപിക പ്രിയ സെലിൻ തോമസ് കൃതജ്ഞതയും പറഞ്ഞു.

Advertisment