New Update
/sathyam/media/post_attachments/uJksiC194DVMwSeAC4Lx.jpg)
പൂഞ്ഞാര്‍:അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നാളെ തിങ്കളാഴ്ച രാവിലെ 10 മണിക്ക് കരിയർ ഗൈഡൻസ് ക്ലാസും എസ്എസ്എൽസി, ഹയർസെക്കൻഡറി ഉന്നതവിജയികൾക്കുള്ള അനുമോദനവും നടത്തുന്നു.
Advertisment
രാവിലെ 10.30 ന് ജോബി സെബാസ്റ്റ്യൻ (പ്രിൻസിപ്പാൾ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിളക്കുമാടം), ഉന്നത പഠനവുമായി ബന്ധപ്പെട്ട് കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തുന്നു.
തുടർന്നു നടക്കുന്ന അനുമോദന യോഗത്തിൽ ഗീതാ നോബിൾ (പ്രസിഡണ്ട് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്), ഷാൻട്രി ടോം (ഡിഎഫ്ഒ ഇടുക്കി കോട്ടയം വിജിലൻസ് സ്‌ക്വാഡ്), റോയ് ഫ്രാൻസിസ് (സെക്രട്ടറി മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ), എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജോൺസൺ ജോസഫ്, ഹെഡ്മാസ്റ്റർ ആർ നന്ദകുമാർ തുടങ്ങി സംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us