തർക്കങ്ങൾ ഒഴിവാക്കുവാൻ സിന്തറ്റിക് ട്രാക്ക് ഉപയോഗത്തിലെ ചട്ടങ്ങൾ കർശനമാക്കും - പാലാ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര

New Update

publive-image

പാലാ:നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പ്രയോജനപ്പെടുത്തുന്നതിനായുള്ള ചട്ടങ്ങൾ കർശനമാക്കുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു. രണ്ട് കായിക താരങ്ങൾ തമ്മിൽ ഉണ്ടായ വിഷയം നിർഭാഗ്യകരമാണ്. കാൽനടക്കാരും കായികപരിശീലകരും നിലവിൽ ട്രാക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. രണ്ട് കൂട്ടർക്കും സമയക്രമവും നിശ്ചയിച്ചിട്ടുള്ളതാണ്.

Advertisment

ഇതു സംബന്ധിച്ച ആശയകുഴപ്പം ഇനി ഉണ്ടാവാതിരിക്കുവാൻ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചട്ടം പ്രദർശിപ്പിക്കുകയും ചെയ്യും. മേലിൽ തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ചർച്ച ചെയ്യുന്നതിന് അടിയന്തിര സ്റ്റേഡിയം കമ്മിറ്റിയും ചേരും.

നഗരസഭാ അനുമതി ഉള്ളവർക്ക് മാത്രമാണ് ട്രാക്ക് ഉപയോഗിക്കുവാൻ നിലവിൽ അനുമതിയുള്ളത്. ഓരോ വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കുവാൻ ഏവരും സഹകരിക്കേണ്ടതുണ്ട് എന്ന് ചെയർമാൻ പറഞ്ഞു.

പരാതിക്കാരുമായി ചർച്ച നടത്തുകയും ചെയ്തു. സിന്തറ്റിക് ട്രാക്കും സ്റ്റേഡിയവും പരമാവധി പേർക്ക് പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും ഉദാരസമീപനമാണ് നാളിതുവരെ സ്വീകരിച്ചിരുന്നതെന്നും ചെയർമാൻ പറഞ്ഞു.

കായിക താരങ്ങളും സ്റ്റേഡിയം കമ്മിറ്റി അംഗവുമായ കായിക താരവും തമ്മിൽ കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിൽ ഉണ്ടായ തർക്കത്തിൻ്റെ അടിസ്ഥാനത്തിൽ സ്റ്റേഡിയം കമ്മിറ്റിയിൽ നിന്നും അദ്ദേഹം ഒഴിവായതായി അറിയിച്ചു എന്നും ചെയർമാൻ പറഞ്ഞു.

Advertisment