/sathyam/media/post_attachments/nMw7xVljhGq3NI0ThPmD.jpg)
പാലാ:വലവൂർ ഗവ. യുപി സ്കൂളിൽ ഉന്നത് ഭാരത് അഭിയാൻ സെല്ലും (സെൻറ് തോമസ് കോളേജ് പാലാ) കരൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ഔഷധോദ്യാനത്തിൻ്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മിയും ജലജീവൻ മിഷൻ്റെ ആഭിമുഖ്യത്തിലുള്ള ജലശ്രീ ക്ലബ്ബിൻ്റെ ഉദ്ഘാടനം കരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ചു ബിജുവും വലവൂർ ഗവ.യു പി സ്കൂൾ സീഡ് ക്ലബ്ബ് തയ്യാറാക്കുന്ന ശലഭോദ്യാനത്തിൻ്റെ
ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജയശ്രീ. കെ യും ജൂലൈ 14ന് രാവിലെ 10:30 ന് വലവൂർ ഗവ. യുപി സ്കൂളിൽ വച്ച് നിർവഹിക്കും.
നാഗാർജുന ആയുർവേദിക് ഗ്രൂപ്പ് മുപ്പതിലധികം ഔഷധ സസ്യങ്ങൾ നട്ട് അവയുടെ പേരെഴുതിയ ബോർഡുകൾ സ്ഥാപിക്കുന്നതുമാണ്. ഔഷധസസ്യ പ്രദർശനവും വില്പനയും ഇതോടനുബന്ധിച്ച് നടക്കും.
കരൂർ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി മുണ്ടത്താനത്ത് അധ്യക്ഷം വഹിക്കും. രാമപുരം എ.ഇ.ഒ ജോസഫ് കെ.കെ, ഉന്നത് ഭാരത് അഭിയാൻ കോ-ഓർഡിനേറ്റർ ഡോ. രതീഷ് എം, ഹെഡ്മാസ്റ്റർ രാജേഷ് എൻ.വൈ, പി.ടി.എ പ്രസിഡൻ്റ് റെജി എം.ആർ, എസ്.എം.സി ചെയർമാൻ എന്നിവർ നേതൃത്വം നൽകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us