ലഹരിമരുന്ന് ഉപയോഗം തടയാൻ വിദ്യാർത്ഥി സമൂഹം രംഗത്ത് വരണം - എക്സൈസ് പാലാ സിഐ എം. സൂരജ്

New Update

publive-image

ഉഴവൂർ: വ്യാപകമായി വർധിച്ചു വരുന്ന ലഹരിമരുന്ന് ഉപയോഗം തടയാൻ വിദ്യാർത്ഥി സമൂഹം രംഗത്ത് വരണമെന്ന് എക്സൈസ് പാലാ സിഐ എം. സൂരജ് പറഞ്ഞു. ഉഴവൂർ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയും സംസ്ഥാന എക്സൈസ് വകുപ്പും ഒ.എൽ.എൽ ഹയർസെക്കൻഡറി സ്കൂളും സംയുക്തമായി സ്കൂളിൽ സംഘടിപ്പിച്ച വിമുക്തി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

ലൈബ്രറി പ്രസിഡന്റ് ഡോ. സിന്ധു മോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് എക്സൈസ് സിവിൽ ഓഫീസർ എ.എസ് ദീപേഷ് സെമിനാർ നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ സാബു മാത്യു, ലൈബ്രറി സെക്രട്ടറി എബ്രാഹം സിറിയക്ക്, ജോയിന്റ് സെക്രട്ടറി കെ. ജി സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു

Advertisment