/sathyam/media/post_attachments/2AUxgBZl9VKxt7Ww3tdy.jpg)
പാലാ: നാലമ്പല ദർശനത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് വർഷങ്ങളായി തകർന്നു കിടക്കുന്ന രാമപുരം - കൂത്താട്ടുകുളം റോഡിൽ താൽക്കാലികമായി കുഴികൾ അടയ്ക്കാനും ടൈൽ വിരിക്കാനുമുള്ള നടപടികൾക്കു തുടക്കമായി.
മഴ തുടരുന്ന സാഹചര്യത്തിൽ ബി.സി ഓവർലേ ജോലികൾ സാധ്യമല്ലാത്ത സാഹചര്യം കണക്കിലെടുത്താണ് താത്കാലിക അറ്റകുറ്റപണികൾ നടത്തുന്നത്.
ഈ റോഡിന് ബി.സി ഓവർലേ ജോലിക്കായി നേരത്തെ 4.5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ കരാർ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറായില്ല. ആദ്യ ടെൻഡറിന് ഒരു കരാറുകാരൻ മാത്രമേ എത്തിയിരുന്നുള്ളൂ. തുടർന്നു രണ്ടു ടെൻഡറുകൾ വിളിച്ചെങ്കിലും കരാർ ആരും ഏറ്റെടുത്തില്ല.
ഇപ്പോൾ പുതിയ കരാറുകാരൻ കൊട്ടേഷൻ അടിസ്ഥാനത്തിലാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇതേത്തുടർന്നാണ് താത്കാലികമായി കുഴിയടയ്ക്കലും ടൈൽ വിരിക്കലും നടക്കുന്നത്. മഴ മാറിയാൽ ഉടൻ രാമപുരം - കൂത്താട്ടുകുളം റോഡ് പൂർണ്ണമായും ബി.സി ഓവർലേ ചെയ്യും .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us