ക്ഷീരകർഷകർക്ക് ഉത്പാദന ചെലവ് അനുസരിച്ച് വരുമാനം ലഭിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം; തോമസ് ചാഴികാടൻ എം.പി

New Update

publive-image

ഉഴവൂർ: ക്ഷീരകർഷകർക്ക് ഉത്പാദന ചെലവ് അനുസരിച്ച് വരുമാനം ലഭിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുവാനുള്ള ഇടപെടൽ നടത്തുകയാണ് എന്ന് തോമസ് ചാഴികാടൻ എം.പി. കൂടാതെ ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.

Advertisment

publive-image

ഉഴവുർ കണ്ണോത്തുകുളം ക്ഷീരോത്പാദക സഹകരണ സംഘത്തിന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് നിർമ്മിക്കുന്ന കെട്ടിട നിർമ്മാണ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോമസ് ചാഴികാടൻ എം.പി. സമ്മേളനത്തിൽ ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ അദ്ധ്യക്ഷത വഹിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധു മോൾ ജേക്കബ്, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എൻ രാമചന്ദ്രൻ, ഉഴവൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഞ്ചു പി ബെന്നി,വി.സി സിറിയക്ക്, ബിൻസി അനിൽ, മേരി സജി, ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് മോളി ലൂക്കോസ്, ഉഴവൂർ ബ്ലോക്ക് ഡിഇഒ ലതീഷ്കുമാർ പി.റ്റി, ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് പി.സി ജോസഫ്, സെക്രട്ടറി വിനീത് വി നായർ എന്നിവർ പ്രസംഗിച്ചു.

Advertisment