New Update
/sathyam/media/post_attachments/02rousK32IpTXMzWCxjK.jpg)
കുറവിലങ്ങാട്: കാരിത്താസ് ഇന്ത്യയുടെ ആശാകിരണം കാൻസർ സുരക്ഷാ യജ്ഞത്തിന്‍റെ ഭാഗമായി പാലാ മാർസ്ലീവാ മെഡിസിറ്റി ആശുപത്രിയുടെ സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കുറവിലങ്ങാട് സോണിലെ സ്വയം സഹായ സംഘാംഗങ്ങൾക്കായി ജീവിത ശൈലി ബോധന സെമിനാർ നടത്തി.
Advertisment
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത് മറിയം ആർച്ച് ഡീക്കൻ പിൽഗ്രിം ചർച്ച് പാരീഷ് ഹാളിൽ വെച്ചു നടന്ന പ്രോഗ്രാമിൽ സോൺ ഡയറക്ടർ ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം നിർവ്വഹിച്ചു.
പി.എസ്.ഡബ്ല്യു.എസ് അസി.ഡയറക്ടർ ഫാ.ജോസഫ് താഴത്തു വരിക്കയിൽ, വാർഡ് മെമ്പർ ജോയ്സ് അലക്സ്, മെർളി ജയിംസ്, ലിജി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റി ആശുപത്രി സർജിക്കൽ ഓങ്കോളജി കൺസൾട്ടന്റ് ഡോ. ജോഫിൻ കെ. ജോണി ക്ലാസ്സുകൾ നയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us