വെളിയന്നൂരിലും സമീപ പ്രദേശങ്ങളിലും പുലര്‍ച്ചെ വീശിയടിച്ച ചുഴലിക്കാറ്റിന് സമാനമായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം

New Update

publive-image

വെളിയന്നൂര്‍:  വെളിയന്നൂരില്‍ ഇന്ന് രാവിലെ ഏഴിനും 7:45 നും ഇടയ്ക്ക് വീശിയടിച്ച ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. വെളിയന്നൂർ പന്നപ്പുറം പെരുമ്പൂറ്റി ഭാഗങ്ങളിൽ വളരെയേറെ നാശനഷ്ടങ്ങൾ സംഭവിച്ചു. കൃഷി സ്ഥലം നശിച്ചു. വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

Advertisment

പ്രകൃതിക്ഷോഭം സംഭവിച്ച വാർഡുകളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സണ്ണി പുതിയിടത്തിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. പ്രസിഡന്‍റിനോടൊപ്പം ജില്ലാ പഞ്ചായത്ത് മെമ്പർ പിഎം മാത്യു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോമോൻ ജോണി, ബിന്ദു സിജു, ജിൻസൺ ജേക്കബ്, ജിമ്മി ജെയിംസ്, ബിന്ദു സുരേന്ദ്രൻ, വെളിയന്നൂർ പഞ്ചായത്ത് സെക്രട്ടറി ജിജി റ്റി മറ്റ് പഞ്ചായത്ത് ഓഫീസർമാർ, വെളിയന്നൂർ കൃഷി ഓഫീസർ ഷാനി ജോർജ്, മറ്റ് കൃഷി ഓഫീസർമാർ എന്നിവർ വാർഡുകൾ സന്ദർശിച്ചു.

publive-image

നാശനഷ്ടം സംഭവിച്ച രണ്ടാം വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡൻറ് ജോൺസി പീലിപ്പോസിറ്റ് വസതിയിൽ അമ്പതിൽപരം റബർ മരങ്ങൾ നശിച്ചു. കൂടാതെ ജാതി, മറ്റ് മരങ്ങളും നശിച്ചു. വീടിൻറെ ഓടുകൾ പറന്നു പോയി. രാജമ്മ ടീച്ചറുടെ വസ്തുവിലെ മരങ്ങൾ നശിച്ചു. ബേബി, പ്രശാന്ത് ചൂടായിക്കോട്ൽ എന്നിവരുടെ വീട്ടിലെ മരങ്ങളും കൃഷിസ്ഥലവും നശിച്ചു. മുരുകൻ പനപ്പുറത്ത് മരം വീണ് വീടിൻറെ ഷീറ്റ് നശിച്ചുപോയി.

publive-image

മൂന്നാം വാർഡിൽ വർഗീസ് ഉറുമ്പിലിന്‍റെ 20 ജാതിമരം നശിച്ചു. ആയിരം ചുവട് കപ്പ നശിച്ചു. ബോബൻ പനപ്പുറത്തിന്‍റെ വെട്ടുന്ന 55 റബർ മരം, 23 ജാതി കൂടാതെ പ്ലാവ് ആഞ്ഞിലി മുതലായ വലിയ മരങ്ങളും നശിച്ചു.

ജോണി ചേരുന്ന തടത്തിലിന്‍റെ റബർ, തേക്ക് എന്നീ മരങ്ങൾ നശിച്ചു, ശ്യാമള സുശീലന്റെ 59ൽ പരം റബർ മരങ്ങളും മറ്റ് മരങ്ങളും നശിച്ചു. വിനോദ് പിടി പന്നപ്പുറത്തിന്‍റെ 120 ഓളം റബർ മരങ്ങൾ നശിച്ചു.

publive-image

പെരുംകുറ്റി ഭാഗത്ത് ലില്ലി കുര്യാക്കോസിന്റെ (പുത്തൻപുരയിൽ) വീട്ടിനു മുകളിൽ തേക്ക് വീണ് വീട് ഭാഗികമായി നഷ്ടം സംഭവിച്ചു. റബർ, ജാതി, കമുക് എന്നീ മരങ്ങൾക്ക് നഷ്ടം സംഭവിച്ചു. ശിവരാമൻ ശാലിൽ വീടിന് ആഞ്ഞിലി മരം വീണ് ഭാഗിക നഷ്ടം സംഭവിച്ചു. നഷ്ടം സംഭവിച്ച കർഷകർക്കും കുടുംബങ്ങൾക്കും എത്രയും പെട്ടെന്ന് സഹായം എത്തിച്ചു തരാമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സണ്ണി പുതിയേടം അറിയിച്ചു.

Advertisment