മാണി സി കാപ്പൻ്റെ ആരോപണം മുൻകൂർ ജാമ്യം തേടൽ - കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം സെക്രട്ടേറിയറ്റ്

New Update

publive-image

പാലാ:പാലായിലെ വികസന പ്രവർത്തനങ്ങൾക്ക് ചിലർ തടസം നിൽക്കുന്നതായുള്ള മാണി സി കാപ്പൻ്റെ ആരോപണം ചുമതലകളിൽ നിന്നും ഒളിച്ചോടുന്നതിനുള്ള മുൻകൂർ ജാമ്യമെടുക്കലാണെന്ന് കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് ആരോപിച്ചു.

Advertisment

ഗതാഗത തിരക്കേറിയ റോഡുകൾ ഉൾപ്പെടെ പ്രധാന ഗ്രാമീണ റോഡുകളും തകർന്ന് യാത്രാ യോഗ്യമല്ലാതായതിനെ തുടർന്ന് ഉണ്ടായിരിക്കുന്ന ജനരോഷത്തിൽ നിന്നും രക്ഷപെടുന്നതിനായിട്ടാണ് ഒരു മുഴം മുന്നേ ഉള്ള കാപ്പൻ്റെ ആരോപണം.

എൽഡിഎഫ് സർക്കാർ വിവിധ പദ്ധതികളിലായി അനുവദിച്ച കോടികളുടെ കണക്ക് മാദ്ധ്യമങ്ങൾ വഴി പ്രസിദ്ധീകരിച്ചതിനു ശേഷമാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി അനുവദിച്ച് ഭരണാനുമതി ലഭ്യമാക്കിയ പ്രവർത്തികൾ പോലും നടപ്പിലാക്കുവാനോ പൂർത്തികരിക്കുവാനോ ഇതിനാവശ്യമായ ഇടപെടൽ നടത്തുവാനോ മിനക്കെടാതെ ജനകീയ പ്രതിഷേധം ഉയരുന്നതിന് മുന്നിൽ മറപിടിക്കുന്നതിനാണ് ബാലിശവാദവുമായി ഇപ്പോൾ എംഎൽഎ ഇറങ്ങി തിരിച്ചരിക്കുന്നതെന്ന് കമ്മിറ്റി ആരോപിച്ചു.

അനുവദിച്ചു എന്ന് പറഞ്ഞ് പ്രചാരണം നടത്തുകയും അതിനു ശേഷം വർക്കുകൾ റദ്ദാക്കുവാൻ കത്ത് നൽകുകയും ചെയ്ത് ജനങ്ങളെ കബളിപ്പിക്കുകയാണ് കാപ്പൻ എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടുമെന്നും സർക്കാർ പദ്ധതികൾ നടപ്പാക്കുവാൻ ആവശ്യമായ നടപടികൾ എൽഡിഎഫ് സ്വീകരിക്കുകയും ചെയ്യും.

യോഗത്തിൽ ടോബിൻ കെ.അലക്സ് കണ്ടനാട്ട് അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ് കുഴികുളം, തോമസ് ആൻ്റണി, ഡോമിനിക് എലിപ്പുലിക്കാട്ട്, നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര എന്നിവരും പ്രസംഗിച്ചു

Advertisment