നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായ യുവാവിന് സഹായവുമായി ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി

New Update

publive-image

കടുത്തുരുത്തി: പെയിൻ്റിംഗ് ജോലിക്കിടെ വീടിൻ്റെ മുകളിൽ നിന്നും വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായ യുവാവിന് സഹായവുമായി ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി. തലയോലപ്പറമ്പ് പന്ത്രണ്ടാം വാർഡിൽ നടുത്തറയിൽ രതീഷിനെ (36) യാണ് തമിഴ്നാട്ടിലെ ഉദുമൽപേട്ടയിലെ പാരമ്പര്യ വൈദ്യൻ്റെ നിർദേശപ്രകാരം അങ്ങോട്ട് ചികിത്സക്കായി ഒരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് കെ.കെ.ജോസ്പ്രകാശിൻ്റെ നേതൃത്വത്തിൽ കൊണ്ടുപോയത്.

Advertisment

publive-image

2018 ലാണ് രതീഷ് ജോലിക്കിടയിൽ വീടിൻ്റെ മുകളിൽ നിന്നും വീണത്. മെഡിക്കൽ കോളേജിലും, സ്വകാര്യ ആശുപത്രിയിലും ചികിത്സ നടത്തി ഭാരിച്ച ചികിത്സാ ചിലവുകൾ വഹിച്ചു വരുന്നതിനിടയിലാണ് അച്ചനും, അമ്മയും, അമ്മാവനും പെട്ടെന്നുള്ള അസുഖം മൂലം മരണപ്പെടുന്നത്. ഇതോടെ ഒറ്റപ്പെട്ട രതീഷിൻ്റെ ചികിത്സയും മുടങ്ങി തീരാ ദുഖത്തിലാവുകയായിരുന്നു.

ഇപ്പോൾ ഏക ആശ്രയമായ അച്ചൻ്റെ സഹോദരിയും അവരുടെ മകനുമാണ് രതീഷിനെ പരിചരിക്കുന്നത്. ആശ്രയമില്ലാതെ പ്രാധമിക കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത രതീഷിനെ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ ശ്രമിക്കുകയാണ് ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി. ഇതിനായാണ് തമിഴ്നാട്ടിലെ ഉദുമൽപേട്ടയിലെ പരമ്പര്യ വൈദ്യൻ്റെ അരികിലേക്ക് കൊണ്ടുപോയത്.

പഞ്ചായത്തംഗം ജയമ്മയും, പൊതു പ്രവർത്തകരും രതീഷിൻ്റെ വീട്ടിൽ എത്തിയിരുന്നു. ഒരുമ പ്രവർത്തകരായ ഷാജി അഖിൽ നവാസ്, ഷിജു കൊടിപ്പറമ്പിൽ,പ്രസാദ്,കെ.പി.വിനോദ്, ജോയി മയിലംവേലി, രഞ്ജിത് കെ.രഞ്ചൻ, രജീഷ്, സനൽകുമാർ സനൽ നവാസ്‌, ഉഷ ഷാജി, ബിൻ്റുതോമസ്, സിൻജ, ദിവ്യ തുടങ്ങിയവരും പങ്കെടുത്തു.

Advertisment