"ഇനിയും കുഴിയിൽ വീഴ്ത്തരുതേ" - നഗരപ്രദേശത്തെ റോഡ് അറ്റകുറ്റപണി; ശാശ്വത പരിഹാരം വേണം - പാലാ നഗരസഭാ ചെയർമാൻ അൻ്റോ പടിഞ്ഞാറേക്കര

New Update

publive-image

പാലാ:നഗരത്തിലെ പ്രധാന പാതയിൽ സ്റ്റേഡിയം ജംഗ്ഷനിൽ തുടർച്ചയായി റോഡ് തകരുന്നത് ഒഴിവാക്കുന്നതിനുള്ള ശാശ്വത പരിഹാര നടപടികളാണ് ഉണ്ടാവേണ്ടതെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പൊതുമരാമത്ത് അധികൃതരോട് അഭ്യർത്ഥിച്ചു.

Advertisment

സ്റ്റേഡിയം ജംഗ്ഷനിൽ രണ്ടു വർഷമായി സ്ഥിരമായി കുഴികൾ രൂപപ്പെടുകയും സുഗമമായ യാത്ര തടസ്സപ്പെടുകയും അപകടം വരുത്തി വയ്ക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. ഈ ഭാഗത്ത് ഗതാഗത തടസവും ഉണ്ടാവുന്നു. സുരക്ഷിത യാത്ര ഉറപ്പു വരുത്തുന്നതിന് സത്വര നടപടി ഉണ്ടായേ തീരൂ എന്ന് ചെയർമാൻ ആവശ്യപ്പെട്ടു.

ഈ ഭാഗത്ത് വെററ്മിക്സ് ഇട്ട് അടിത്തട്ട് ഉറപ്പിച്ച ശേഷം പേവിംഗ് ടൈലുകൾ പാകുന്നതാണ് പരിഹാരമെന്ന് ചൂണ്ടി കാണിച്ചിട്ടുള്ളതായി ചെയർമാൻ പറഞ്ഞു. ജനറൽ ആശുപത്രി ഭാഗത്ത് ടാറിംഗ് തകരുന്നത് പരിഹരിച്ചത് ടൈൽ പാകിയാണ് എന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി. ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയതായി ചെയർമാൻ അറിയിച്ചു.

Advertisment