New Update
/sathyam/media/post_attachments/OjyIcUntgj98Lbu5g1Tw.jpg)
പാലാ: പ്രമുഖ പ്രഭാഷകനും റിട്ടയേർഡ് ഡിജിപിയുമായ ഡോ. അലക്സാണ്ടർ ജേക്കബ്ബ് ഐപിഎസ് അവാർഡ് ജേതാക്കൾക്ക് നാളെ ബുധനാഴ്ച പാലായിൽ ക്ലാസെടുക്കും. കെഎം മാണി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കേരളാ സിലബസിൽ പാലാ നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും എസ്എസ്എൽസിക്കും, പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനോടനുബന്ധിച്ച് നടക്കുന്ന സ്നേഹാദര സംഗമ ചടങ്ങിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.
Advertisment
പാലാ അൽഫോൻസാ കോളേജിന് സമീപമുള്ള സൺ സ്റ്റാർ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. രാവിലെ 9 മണിക്ക് എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉച്ചക്ക് ശേഷം 2 മണിക്ക് പ്ലസ് ടു വിന് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി എംപി അവാർഡും ഉപഹാരങ്ങളും സമ്മാനിക്കും. രണ്ട് ചടങ്ങിലും ഡോ. അലക്സാണ്ടർ ജേക്കബ്ബിൻ്റെ ക്ലാസുണ്ടാവും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us