/sathyam/media/post_attachments/nGujbqHyHulJTYma7HRp.jpeg)
ഉഴവൂര്‍: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 'കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം' സംഘടിപ്പിച്ച് ഉഴവൂർ കൃഷി ഭവൻ. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ആധ്യക്ഷത വഹിച്ച യോഗം ജില്ല പഞ്ചായത്ത് മെമ്പർ പി.എം മാത്യു ഉദ്‌ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ പി.എൻ രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പര്മാരായ തങ്കച്ചൻ കെ.എം, ബിനു ജോസ്, മേരി സജി, കൃഷി ഓഫീസർ ഡെന്നിസ് ജോർജ്, രാജേഷ് കെ.ആർ എന്നിവർ സംസാരിച്ചു.
സിബി തോമസ് (കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അഗ്മാർക്ക് ലാബ്, കോട്ടയം) സംയോജിത കൃഷി രീതിയും ഭക്ഷ്യ വസ്തുക്കളിലെ മായവും എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. 13 -ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കർഷകരും കൃഷി പ്രാദേശിക സമിതി അംഗങ്ങളും ക്ലാസിൽ പങ്കെടുത്തു.
ഉഴവൂർ കർഷക മാർക്കറ്റ് ആരംഭിക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ച നടത്തുകയും സൗജന്യമായി പച്ചക്കറി തൈ വിതരണം നടത്തുകയും ചെയ്തു. ഉച്ച ഊണോട് കൂടി യോഗം അവസാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us