ലോക സാമൂഹ്യ നീതി ദിനാചരണം; രാമപുരം മാർ അഗസ്തീനോസ് കോളേജിൽ നിയമ ബോധന സെമിനാർ സംഘടിപ്പിച്ചു

New Update

publive-image

രാമപുരം:ലോക സാമൂഹ്യ നീതി ദിനാചരണത്തിന്റെ ഭാഗമായി രാമപുരം മാർ അഗസ്തീനോസ് കോളേജിൽ നിയമ ബോധന സെമിനാർ സംഘടിപ്പിച്ചു. മീനച്ചിൽ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയും രാമപുരം മാർ അഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.

Advertisment

കോളേജ് ഹാളിൽ നടന്ന സെമിനാറിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി പാനൽ ലോയർ അഡ്വ. തോമസ് ജോസഫ് തൂങ്കുഴി നിയമ ബോധന ക്ലാസ്സ് നയിച്ചു. നിയമത്തെ അറിയുന്നവരും നിയമത്തെ അനുസരിക്കുന്നവരുമായിരിക്കണം വളർന്നു വരുന്ന കുട്ടികളെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഡോ. ജോയി ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു.

സോഷ്യൽ വർക്ക് വിഭാഗം ഹെഡ് സിജു തോമസ്, ലീഗൽ സർവ്വീസസ് കമ്മിറ്റി പാരാ ലീഗൽ വോളന്റിയർ എം ആർ രാജു എന്നിവർ സംസാരിച്ചു. സോഷ്യൽ വർക്ക് വിഭാഗത്തിലെ എൺപതോളം കുട്ടികൾ സെമിനാറിൽ പങ്കെടുത്തു. മരിയ രാജേഷ് സ്വാഗതവും ഹരികൃഷ്ണൻ വി ജെ നന്ദിയും പറഞ്ഞു.

Advertisment