/sathyam/media/post_attachments/7R5Aaj0dnMQZSMN8jmfz.jpg)
ഉഴവൂർ: കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടേയും എൻ സി പി യുടേയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേയും പ്രിയപ്പെട്ട നേതാവായിരുന്ന ഉഴവൂർ വിജയന്റെ 5-ാമത് ചരമവാർഷികം എൻസിപിയുടെ ട്രേഡ് യൂണിയൻ പ്രസ്ഥാനമായ എൻഎൽസി സമുചിതമായി ആചരിക്കുന്നു.
ചരമ വാർഷിക ദിനമായ ജൂലൈ 23 രാവിലെ 8-30 ന് ഉഴവൂർ വിജയന്റെ കുറിച്ചിത്താനത്തെ വസതിയിലുള്ള സ്മൃതി മണ്ഡപത്തിൽ എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ, സംസ്ഥാന വനം വകുപ്പുമന്ത്രി എ.കെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ എൻഎൽസി നേതാക്കന്മാർ പുഷ്‌പാർച്ചന നടത്തും.
തുടർന്ന് വിജയന്റെ ഭവനത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്യും. എൻഎൽസി സംസ്ഥാന അദ്ധ്യക്ഷൻ കെ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വനം വകുപ്പുമന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് അനുസ്മരണ പ്രഭാഷണം നടത്തും.
ചടങ്ങിൽ ഉഴവൂർ വിജയൻ പഠിച്ച കുറിച്ചിത്താനം സ്കൂളിലെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച അർച്ചന ബിനുവിനും ആൺകുട്ടികളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ഗൗതം എസ് കൃഷ്ണയ്ക്കും എൻഎൽസി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയിരിക്കുന്ന ഉഴവൂർ വിജയൻ സ്മാരക വിദ്യാഭ്യാസ അവാർഡ് നൽകും.
എൻസിപി ജനറൽ സെക്രട്ടറിമാരായ കെ.ആർ രാജൻ, വി.ജി രവീന്ദ്രൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, റ്റി.വി ബേബി, എസ്.ഡി സുരേഷ് ബാബു, എൻഎൽസി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം അശോകൻ, എൻഎൽസി സംസ്ഥാന ട്രഷറർ പത്മാ ഗിരീഷ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്തംഗം രാജു ജോൺ ചിറ്റേത്ത്, എൻസിപി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ, എൻഎൽസി സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങളായ എം.ആർ രാജു, അനിൽകുമാർ, കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി രാജു തെക്കൻ, മോട്ടോർ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി റ്റി മധു, എൻസിപി ബ്ലോക്ക് പ്രസിഡന്റ് ജയ്സൺ കൊല്ലപ്പിള്ളി, എൻഎൽസി ജില്ലാ പ്രസിഡന്റ് റഷീദ് കോട്ടപ്പിള്ളി തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കൾ ചടങ്ങിൽ സംസാരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us