/sathyam/media/post_attachments/XCBKwnJ9QIbe9Ars69oX.jpg)
കുറിച്ചിത്താനം: പ്രസംഗകലയിലൂടെ രാഷ്ട്രീയ കേരളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹാസ്യ സാമ്രാട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാവും, എൻസിപി നേതാവുമായ അന്തരിച്ച ഉഴവുർ വിജയൻ്റെ അഞ്ചാം ചരമവാർഷികം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.
രാവിലെ ഉഴവൂർ വിജയൻ്റെ സ്മൃതി മണ്ഡപത്തിൽ എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, മന്ത്രിമാരായ വി.എൻ വാസവൻ, എ.കെ ശശീന്ദ്രൻ, എംഎൽഎമാരായ തോമസ് കെ തോമസ്, മോൻസ് ജോസഫ്, വനം വികസന വകുപ്പ് കോർപ്പറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ്, എൻസിപി സംസ്ഥാന നേതാക്കളായ കെ.ആർ രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, വി.ജി രവീന്ദ്രൻ, എസ്.ഡി സുരേഷ് ബാബു, റ്റി.വി ബേബി, എൻഎൽസി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരൻ, എൻസിപി നേതാക്കളായ, ബെന്നി മൈലാട്ടൂർ പി.കെ ആനന്ദകുട്ടൻ, കാണക്കാരി അരവിന്താക്ഷൻ, ജെയ്സൺ കൊല്ലപ്പള്ളി, ബിനീഷ് രവി, ജിജിത് മൈലാക്കൽ, അനന്ദകൃഷ്ണൻ, ജോർജ് കടുത്തുരുത്തി, തങ്കപ്പൻ മാഞ്ഞൂർ, സജി വയല, ഗോപി തറപ്പിൽ എന്നിവർ പുഷ്പാർച്ചന നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us