പാലാ നഗരസഭയുടെ പ്രൊജക്റ്റുകൾക്ക് ഡിപിസിയുടെ അന്തിമ അംഗീകാരം - ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര

New Update

publive-image

പാലാ: 2022-23 സാമ്പത്തികവർഷത്തിൽ പാലാ നഗരസഭ ഹാജരാക്കിയ 7 കോടി 72 ലക്ഷം രൂപ ആകെ അടങ്കൽ വരുന്ന 173 പ്രോജക്റ്റുകൾക്ക് ഇന്ന് ചേർന്ന ഡിപിസി യോഗം അംഗീകാരം നൽകി.

Advertisment

വികസന ഫണ്ട് ഇനത്തിൽ 1,65,70,000/-രൂപ, ധനകാര്യ കമ്മീഷൻ അവാർഡ് അടിസ്ഥാന ഗ്രാൻഡ് ഇനത്തിൽ 67,22,000/-രൂപ, പ്രത്യേക ഉദ്ദേശ ഗ്രാൻഡ് ഇനത്തിൽ 1,00,83,000/-രൂപ, എസ്. സി. പി ഘടക പദ്ധതി ഇനത്തിൽ 23,48,000/-രൂപ, മെയിന്റനൻസ് ഗ്രാന്റ് റോഡ് ഇനത്തിൽ 2,87,86,510/-രൂപ, റോഡ് അടിയന്തര പ്രോജക്ടുകൾക്ക് 16,01,490/-രൂപ, നോൺ റോഡ് ഫണ്ട് ഇനത്തിൽ 1,15,40,000/-രൂപ തുടങ്ങിയ വിവിധ മേഖലകളിലായി തയ്യാറാക്കി സമർപ്പിച്ച 173- പ്രോജക്റ്റുകൾ ക്കാണ് ഇന്ന് കൂടിയ ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയത്.

കുടിവെള്ളം, ഭവനനിർമ്മാണം, റോഡുകളുടെ അടിസ്ഥാന സൗകര്യവികസനം, റോഡ് മെയിന്റനൻസ്, മാലിന്യ സംസ്കരണം, കെ.എം മാണി മെമ്മോറിയൽ ജനറൽ ആശുപത്രിയുടെ വികസനം എന്നിവയ്ക്കാണ് നടപ്പ് വർഷം മുൻഗണന നൽകിയിട്ടുള്ളതെന്നും ചെയർമാൻ വ്യക്തമാക്കി.

മൊത്തം 7 കോടി 72 ലക്ഷം രൂപയുടെ പ്രോജക്ടുകൾ ആണ് ഇന്ന് അംഗീകരിക്കപ്പെട്ടത്. കോട്ടയം ജില്ലയിൽ പ്രോജക്ടുകൾ സമയബന്ധിതമായി തയ്യാറാക്കി സമർപ്പിച്ച് പാസാക്കിയ ആദ്യ നഗരസഭ എന്ന ബഹുമതിയും പാലാ നഗരസഭക്ക് തന്നെ.

Advertisment