/sathyam/media/post_attachments/3buV0mjS8v297pGRg6U7.jpg)
പാലാ: പിഎം കിസാൻ ലാൻഡ് വേരിഫിക്കേഷൻ നടപടികൾ ഇനിയും ചെയ്യാത്തവർക്ക് ചെയ്യാൻ ഒരു സുവർണ്ണാവസരം ഒരുക്കുകയാണ് പാലാ നഗര സഭ. ജൂലൈ 29, 30 (വെള്ളി, ശനി) ദിവസങ്ങളിൽ പാലാ മുനിസിപ്പാലിറ്റിയുടെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് അക്ഷയ പ്രതിനിധികളെയും, റവന്യൂ അധികാരികളെയും സംയുക്തമായി പങ്കെടുപ്പിച്ചുകൊണ്ട് ഒരു ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.
ഇതിനോടകം ലാൻഡ് വേരിഫിക്കേഷൻ നടത്താത്തവർ നടപ്പുവർഷത്തെ ഭൂനികുതി ഒടുക്കിയ രേഖ, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ്. മൊബൈൽ - ആധാർ ലിങ്കിംഗ് നടത്താത്തവർക്കും ആയത് നടത്തി എടുക്കുന്നതിനുള്ള ഒരവസരംകൂടി ഈ ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.
അംഗീകൃത ഫീസ് ബാധകമായിരിക്കും. ലാന്റ് വേരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കേണ്ട അവസാന ദിവസം ജൂലൈ 31ആണെന്നിരിക്കെ പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us