/sathyam/media/post_attachments/nBhlNPlwjKa2EAM1bpIB.jpg)
രാമപുരം:രാമപുരം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നടന്നത് രാവിലെ ചേർന്ന കേരള കോൺഗ്രസ് (എം) മണ്ഡലം 'ചിന്തൻ ശിബിരം' പ്രമേയം. കോഴിക്കോട്ടെ കോൺഗ്രസ് ചിന്തൻ ശിബിരം എൽഡിഎഫിൽ അതൃപ്തിയുള്ളവരെ സ്വാഗതം ചെയ്യുന്നതായിരുന്നുവെങ്കിൽ കേരള കോൺഗ്രസ് എമ്മിന്‍റെ രാമപുരം ചിന്തൻ ശിബിരം യുഡിഎഫ് അതൃപ്തരെ സ്വാഗതം ചെയ്യുന്നതായിരുന്നു. എൽഡിഎഫ് ഇട്ട പാലത്തിലൂടെ യുഡിഎഫ് അംഗം എൽഡിഎഫിൻ്റെ കൈ പിടിച്ച് പാലം കടക്കുകയും ചെയ്തു.
എൽഡിഎഫ് ആഹ്വാനം മണിക്കൂറിനുള്ളിൽ വിജയം കാണുകയും ചെയ്തു. യുഡിഎഫ് പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ടായിരുന്ന രാമപുരത്തെ മുന്നണിയിലെ അസംതൃപ്ത അംഗമായിരുന്ന ഷൈനി സന്തോഷ് എൽഡിഎഫിനോടൊപ്പം എത്തി. മിനിട്ടുകൾക്കുള്ളിൽ എൽഡിഎഫ് പിന്തുണയിൽ വീണ്ടും പ്രസിഡണ്ടാവുകയും ചെയ്തു.
/sathyam/media/post_attachments/WsbrRcbrVv4rZA0ZVvar.jpg)
ഷൈനി പ്രസിഡണ്ടായിരുന്ന കാലയളവിൽ വൈസ് പ്രസിഡണ്ട് ജോസഫ് വിഭാഗം അംഗത്തിൻ്റെ ഇടപെടലുകൾ സൃഷ്ടിച്ച അലോസരങ്ങളും കോൺഗ്രസിലെ ഗ്രൂപ്പിസങ്ങളും സുഗമമായ പഞ്ചായത്ത് ഭരണം അസാധ്യമാക്കിയതാണ് പടലപിണക്കത്തിന് ഇടയാക്കിയത്.
പഞ്ചായത്തിൻ്റെ വാർഷിക പദ്ധതി നടത്തിപ്പ് വളരെ പിന്നിലായി തീരുകയും ചെയ്തിരുന്നു. ഇതിൽ എൽഡിഎഫ് പ്രതിഷേധം നടത്തിവരുന്നതിനിടയിലാണ് യുഡിഎഫ് സമ്മർദ്ദം ചെലുത്തി പ്രസിഡണ്ടിനെയും വൈസ് പ്രസിഡണ്ടിനെയും രാജിവയ്പിച്ചത്.
ഈ വർഷത്തെ പദ്ധതികൾക്ക് നാളിതുവരെ അംഗീകാരം വാങ്ങുവാനുള്ള നടപടികൾ ആരംഭിച്ചതുമില്ല. ഷൈനി തുടർന്നിരുന്നുവെങ്കിൽ അഞ്ചു വർഷവും പിന്തുണ നൽകുമായിരുന്നുവെന്ന് എൽഡിഎഫ് നേതാവും കേരള കോൺഗ്രസ് (എം) കക്ഷി നേതാവുമായ സണ്ണി പൊരുന്നകോട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
/sathyam/media/post_attachments/TDdX2nh4ZUNlmni3K8o9.jpg)
ഏതാനും മാസം മുൻപാണ് ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന കേരള കോൺഗ്രസ് (എം) പ്രതിനിധിയെ എൽഡിഎഫ് മുന്നണിയിൽ മത്സരിച്ച് വിജയിച്ച അംഗത്തിൻ്റെ പിന്തുണയിൽ അവിശ്വാസത്തിലൂടെ യുഡിഎഫ് പുറത്താക്കിയിരുന്നത്.
ഇതിനുള്ള മധുര പ്രതികാരമാണ് എൽഡിഎഫ് രാമപുരത്ത് നടത്തിയത്. ഈയിടെ പാലാമണ്ഡലത്തിൽ നടന്ന വിവിധ സഹകരണ സംഘതെരഞ്ഞെടുപ്പുകളിൽ എല്ലാം വിജയം ആഘോഷിച്ചു കൊണ്ടിരുന്ന എൽഡിഎഫിന് മറ്റൊരു രാഷ്ട്രീയ വിജയം കൂടി രാമപുരം സമ്മാനിച്ചിരിക്കുകയാണ്.
പാലാ മണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്താണ് രാമപുരം. ഇവിടെ പിടിമുറുക്കുവാനുള്ള യുഡിഎഫ് തന്ത്രങ്ങളാണ് പാളിയത്. അതോടൊപ്പം ജില്ലയിൽ ലഭിക്കാമായിരുന്ന പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും ജോസഫ് വിഭാഗത്തിനും നഷ്ടമായി. നേരത്തെ കോൺഗ്രസ് രാമപുരം മണ്ഡലം പ്രസിഡണ്ട് ഉൾപ്പെടെ കേരള കോൺഗ്രസ് എമ്മില്‍ എത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us