New Update
/sathyam/media/post_attachments/w96smpxPb9PQarLa7L2e.jpg)
പാലാ:വള്ളിച്ചിറ ഉദയാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നൽകിവരുന്ന എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും അനുമോദന യോഗവും ജൂലൈ 31 -ാം തീയതി ഞായറാഴ്ച 3.30 ന് ലൈബ്രറി ഹാളിൽ വച്ച് നടത്തുന്നു.
Advertisment
മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി സി.കെ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ലൈബ്രറി പ്രസിഡന്‍റ് എന്‍. വിജയരാജന്‍ അധ്യക്ഷത വഹിക്കും. കെ.ജെ. ജോണ്‍ (ജില്ലാ ലൈബ്രറി കൗണ്‍സില്‍), അഡ്വ. ഡൊമിനിക് മുണ്ടമറ്റം (മുന്‍ പ്രസിഡന്‍റ്) എന്നിവര്‍ അവാര്‍ഡ് വിതരണം നിര്‍വ്വഹിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us