/sathyam/media/post_attachments/jTojxA1hLMcVOwyMGdP1.jpg)
രാമപുരം:ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചടക്കിയ എൽഡിഎഫ് പ്രവർത്തകരും പഞ്ചായത്ത് അംഗങ്ങളും രാമപുരത്ത് പ്രകടനം നടത്തി. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഷൈനി സന്തോഷിനും, വൈസ് പ്രസിഡണ്ട് സണ്ണി പൊരുന്നകോട്ടിനും സ്വീകരണം നൽകി.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോൺ, ടോബിൻ കെ.അലക്സ്, കെ.എസ്.രാജു, എം.ടി.ജാൻ്റിസ്, വി.ജി.വിജയകുമാർ, പയസ് അഗസ്റ്റൻ, ബെന്നി തെരുവത്ത്, അലക്‌സി തെങ്ങുംപള്ളി കുന്നേൽ, ഡി.പ്രസാദ്, പി.എ. മുരളി, ലിസി ബേബി, സ്മിത അലക്സ്, ആൻ സി ബെന്നി, അൻ്റെണി മാത്യു, ജോമോൻ തോമസ്, പി.ആർ. വിജയകുമാർ, കെ.എൻ. അമ്മിണി, ബീന സണ്ണി. എന്നിവർ പ്രസംഗിച്ചു.
എൽഡിഎഫ് സർക്കാർ പദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെയുള്ള പ്രതികരണം; ഇനിയും കൂടുതൽ പേർ എൽഡിഎഫിൽ എത്തും - കേരള കോൺഗ്രസ് (എം)
പാലാ: പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനായി സർക്കാർ പ്രഖ്യാപിക്കുന്ന വാർഷിക പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാതെ സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചു വിടുന്ന യുഡിഎഫ് അജണ്ടകൾക്കെതിരെയുള്ള ജനപ്രതിനിധികളുടെ പ്രതികരണമാണ് രാമപുരം പഞ്ചായത്തിൽ നടന്നതെന്നും പ്രാദേശിക വികസനം നടപ്പാക്കാതെ ചുമതലപ്പെട്ടവർ ജനങ്ങളെ കബിളിപ്പിക്കുന്നതിനെയും ശക്തമായ ഇടപെടൽ ഇനിയും ഉണ്ടാവുമെന്നും കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം നേതൃയോഗം അറിയിച്ചു.
മൂന്നിലവ്, കടനാട്, രാമപുരം, കരൂർ പഞ്ചായത്തുകളിൽ നിന്നും ജനപ്രതിനിധികളും യുഡിഎഫ് നേതാക്കളും ഇതിനോടകം എൽഡിഎഫിൻ്റെയും കേരള കോൺഗ്രസ് എമ്മിൻ്റെയും ഭാഗമായിട്ടുണ്ട്. ഇനിയും കൂടുതൽ പേർ എത്തുമെന്നും യോഗത്തിൽ പറഞ്ഞു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷിനെയും വൈസ് പ്രസിഡണ്ട് സണ്ണി പൊരുന്ന കോടിനെയും യോഗം അഭിനന്ദിച്ചു,
യോഗത്തിൽ ടോബിൻ കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ലോപ്സ് മാത്യു, അഡ്വ ജോസ് ടോം, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, പെണ്ണമ്മ ജോസഫ്, ബൈജു ജോൺ, ബെന്നി തെരുവത്ത്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ഡോമിനിക് എലിപ്പുലിക്കാട്ട്, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺമാന്തോട്ടം എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us