/sathyam/media/post_attachments/JTCoqpHUBERb4618h4us.jpg)
വെളിയന്നൂർ: ഡയറി ഉത്പന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തുവാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കുക, ക്ഷീരകർഷകരെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുക, ക്ഷീരോത്പാദനത്തീൻ്റെ ചിലവ് കുറയ്ക്കാൻ ദേശീയ തലത്തിൽ പദ്ധതി ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി കേരള കർഷക സംഘം പാലാ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെളിയന്നൂർ ക്ഷീരോത്പാദക സഹകരണസംഘത്തിൻ്റെ മുമ്പിൽ ക്ഷീരകർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
/sathyam/media/post_attachments/Tlhyn5HhscZl2ZhGQN5A.jpg)
പ്രതിഷേധ കൂട്ടായ്മ കെഎസ്കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.ജെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എൻ.യു കുര്യാക്കോസ്, ഏരിയാ സെക്രട്ടറി വി.ജി വിജയകുമാർ, ജില്ലാ കമ്മിറ്റി അംഗം അഡ്വ എസ് ഹരി, ഏരിയാ വൈസ് പ്രസിഡന്റ് എ.എസ് ചന്ദ്രമോഹൻ, സിപിഐഎം ലോക്കൽകമ്മിറ്റി സെക്രട്ടറി സി.കെ രാജേഷ്,ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us