/sathyam/media/post_attachments/tCxwpvMlvf78zd85ygoa.jpg)
കോട്ടയം: കാണക്കാരി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കാണക്കാരി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച് .എസ്. ഇ. തലങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
ലൈബ്രറി പ്രസിഡന്റ് ഇ.എൻ.ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻ സി സിറിയക് ഉൽഘാടനം ചെയ്തു. തലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസീസ് അനുമോദന പ്രഭാഷണം നടത്തി.
പുരസ്കാരവിത രണ ഉൽഘാടനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി കൊച്ചുറാണി സെബാസ്റ്റ്യൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാർ കാണക്കാരി അരവിന്ദാഷൻ, വാർഡ് മെമ്പർ വി.ജി. അനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജ്യോതിക ജയപ്രകാശ്, എലിസബത്ത് കുര്യൻ, പാർവ്വതി മോൾ, ആന്റോ ജയിം, ആ ദിത്യൻ എം അജിത് എന്നിവർ അനുമോദനത്തിനും മോമന്റോ നൽകിയതിനും നന്ദി പറഞ്ഞു സമ്മേളനത്തിൽ ലൈബ്രറി, വൈസ് പ്രസിഡന്റ് എൻ.ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും, ജോയിന്റ് സെക്രട്ടറി, വി.കെ.മാധവൻ കൃതജ്ഞതയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us