രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷൈനി സന്തോഷിൻ്റെ വീടിനു നേർക്ക് നടത്തിയ അക്രമത്തെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി അപലപിച്ചു

New Update

publive-image

രാമപുരം: രാമപുരം ഗ്രാമ പഞ്ചായത്ത് ഷൈനി സന്തോഷിൻ്റെ വീടിനു നേർക്ക് നടത്തിയ അക്രമത്തെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി അപലപിച്ചു യു.ഡി.എഫ് ഭീഷണി എൽ.ഡി.എഫിനു മുന്നിൽ വിലപ്പോവില്ല എന്ന് അദ്ദേഹം പറഞ്ഞു.

Advertisment

ഇനിയും യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും എൽ .ഡി.എഫിൻ്റെ ഭാഗമാകും ഇതിനായുള്ള ചർച്ചകൾ നടക്കുന്നതായി അദ്ദേഹം അറിയിച്ചു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനോ ജനകീയ വിഷയങ്ങളിൽ ഇടപെടാനോ ഇന്ന് കോൺഗ്രസിന് കഴിയുന്നില്ല യു.ഡി.എഫ് ഗുണ്ടകൾ എറിഞ്ഞു തകർത്ത ഷൈനി സന്തോഷിൻ്റെ വീട് ജോസ് കെ മാണിയും കേരള കോൺഗ്രസ് (എം) നേതാക്കളും സന്ദർശിച്ചു.

പ്രതികളെ എത്രയും വേഗം പിടികൂടണം എന്ന് ആവശ്യപ്പെടുകയും ചെയ്തു ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാൽ, ബൈജു ജോൺ പുതിയിടത്ത് ചാലിൽ ,സണ്ണി പൊരുന്നക്കോട്ട്, ബെന്നി തെരുവത്ത്, അലക്സി തെങ്ങും പള്ളിക്കുന്നേൽ, സ്മിത അലക്സ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

Advertisment