മഴക്കെടുതി: അടിയന്തിര സഹായം എത്തിക്കണം - ജോസ് കെ മാണി എംപി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിലും മലയോര പ്രദേശങ്ങളിലും കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ അടിയന്തിര സഹായം ഉടന്‍ എത്തിക്കണമെന്ന് ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് റവന്യൂ വകുപ്പുമായും ജില്ലാ ഭരണകൂടവുമായും ജോസ് കെ മാണി ബന്ധപ്പെട്ടു.

ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഇവിടുത്തെ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും ഉണ്ടായിരിക്കുന്നത്. കൃഷിനാശം സംഭവിച്ചവര്‍ക്ക് പ്രത്യേക ദുരിതാശ്വാസം നല്‍കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

Advertisment