ഉഴവൂർ പഞ്ചായത്തിൽ ഈ വർഷത്തെ കർഷക ദിനാഘോഷം ചിങ്ങം ഒന്നിന്

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഉഴവൂര്‍: ഉഴവൂർ പഞ്ചായത്തിൽ ഈ വർഷത്തെ കർഷക ദിനാഘോഷം ചിങ്ങം 1 ന് പൂർവാധികം ഭംഗിയായി കൊണ്ടാടുവാൻ തീരുമാനിച്ചു. ഓഗസ്റ്റ് 5 ന് പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോണിസ് പി സ്റ്റീഫൻ്റെ അധ്യക്ഷതയിൽ ചേർന്ന സംയുക്ത യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു, ഉഴവൂർ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സിന്ധു മോൾ ജേക്കബ്, ബ്ലോക്ക് മെമ്പർ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഏലിയാമ്മ കുരുവിള, പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ ചെയർപേഴ്സൺ, സഹകരണ ബാങ്ക് പ്രതിനിധി, കാർഷിക വികസന സമിതി അംഗങ്ങൾ, വാർഡ് തല കർഷക പ്രതിനിധികൾ, കൃഷി ഓഫീസർ തെരേസ അലക്സ്, രാജേഷ് കെ.ആര്‍ തുടങ്ങിയവർ പങ്കെടുത്തു.

Advertisment

വിശദമായ ചർച്ചകൾക്ക് ശേഷം താഴെ പറയുന്ന വിഭാഗത്തിൽ ഓരോ കർഷകർ വീതവും (ജൈവ, സമ്മിശ്ര, മുതിർന്ന, എസ്‌സി/എസ്‌ടി, വനിത, വിദ്യാർത്ഥി, ക്ഷീര) മികച്ച ഒരു കർഷകൻ/കർഷക വീതം ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുക്കാനും പഞ്ചായത്തിൽ ആകെ 20 കർഷകരെ ആദരിക്കാനും തീരുമാനിച്ചു.

മേൽ വിഭാഗങ്ങളിൽ പെടുന്ന കർഷകർ ഓഗസ്റ്റ് 10 ന് 5 മണിക്ക് അകം അപേക്ഷ കൃഷി ഭവനിലോ പഞ്ചായത്തിലോ നൽകണമെന്ന് തീരുമാനിച്ചു. കൃഷി ഭവനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ഓഗസ്റ്റ് 8 മുതൽ അപേക്ഷ ഫോം ലഭിക്കുന്നതാണ്. സുഗമമായ നടത്തിപ്പിന് വിവിധ തല കമ്മറ്റികളെ ഉത്തരവാദിത്വപെടുത്തി യോഗം സമംഗളം പര്യവസാനിച്ചു.

Advertisment