/sathyam/media/post_attachments/ULBLXXu7Z2sklZvXPGeZ.jpeg)
കടുത്തുരുത്തി:കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലാക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപെട്ടു.
തെരുവ് നായ്ക്കളെ പഞ്ചായത്തുകളുടെ സഹകരണത്തോടെ പിടികൂടി മൃഗസംരക്ഷണവകുപ്പ് സുരക്ഷിത കേന്ദ്രങ്ങളിൽ അടച്ച് നാട്ടുകാരുടെ ഭീതി അകറ്റണമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ആവശ്യപെട്ടു.
കഴിഞ്ഞ ദിവസം പത്രവിതരണത്തിനിടെ മഠത്തിപറമ്പ് സ്വദേശി തോമസ് അരഞ്ഞാണി മറ്റത്തിന് തെരുവ് നായ് കടിച്ച് സാരമായി പരുക്കേറ്റ തിനെ തുടർന്ന് പരിസരവാസികൾ ഭീതിയിലാണ്. രാവിലെ സൊസൈറ്റികളിൽ പാൽ കൊണ്ടുപോകുന്ന വർ, നടക്കാനിറങ്ങുന്നവർ, ബൈക്ക് യാത്രികർ എന്നിവരെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ പുറകെ ചെന്ന് ഓടിച്ചിരുന്ന തായും യോഗം ചൂണ്ടിക്കാട്ടി.
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: സി.എ അഗസ്റ്റ്യൻ, പാപ്പച്ചൻ വാഴയിൽ, അനിൽ കാട്ടാത്തു വാലയിൽ , സി.കെ.ബാബു ചിത്രാഞ്ജലി, തോമസ് പോൾ കുഴി കണ്ടത്തിൽ, സന്ദിപ് മങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us