ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയാകാത്തവർ രാജ്യത്തിന്റെ ഭരണം കൈയാളുന്നു - സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി.ബി രതീഷ്

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

പാലാ: ഇൻഡ്യയിലെ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയാകാത്തവർ രാജ്യത്തിന്റെ ഭരണം കൈയാളുന്നുവെന്ന് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി.ബി രതീഷ് പറഞ്ഞു. പാലായിൽ സിപിഐഎം സംഘടിപ്പിച്ച സ്വാതന്ത്ര്യ സമരവും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പങ്കുമെന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

കമ്മ്യൂണിസ്റ്റ് പാർട്ടി ലോകനേതാക്കൾ മികച്ച നിലയിൽ വിലയിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം സജേഷ് ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ലാലിച്ചൻ ജോർജ്ജ്, ഏരിയാ സെക്രട്ടറി പി.എം ജോസഫ്, ഏരിയാ നേതാക്കളായ കെ.എസ് രാജു, ജോയികുഴിപ്പാല, വി.ജി വിജയകുമാർ, ചാർളി മാത്യു, കെ.കെ ഗീരിഷ്, പുഷ്പ ചന്ദ്രൻ എന്നിവർ പങ്കെടുത്ത് പ്രസംഗിച്ചു.

Advertisment