/sathyam/media/post_attachments/NKfmdqPDJhtKCZQbJoIJ.jpeg)
പാലാ: ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കുമേൽ ചുമത്തിയ 5% ജിഎസ്‌ടി പിൻവലിക്കുക, പേപ്പർ ക്യാരി ബാഗിന്റെ 18% ജിഎസ്‌ടി പിൻവലിക്കുക, വിലക്കയറ്റം രൂക്ഷമാക്കുന്ന ജിഎസ്‌ടി കൗൺസിലിന്റെ തീരുമാനം പിൻവലിക്കുക, വ്യാപാര മേഖലയിൽ വൈദ്യുതി ചാർജ്ജ് വർദ്ധനവിന് കാരണമാകുന്ന വൈദ്യുതി ബിൽ പിൻവലിക്കുക തുടങ്ങി കേന്ദ്ര സർക്കാർ വ്യാപാരികൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന ഇത്തരം സമ്പ്രദായത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി പാലാ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ ധർണ്ണ നടത്തി.
/sathyam/media/post_attachments/3Ef9W7YTLDXXsugV3Eht.jpeg)
വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി രാജു ജോൺ ചിറ്റേത്ത് ധർണ്ണ ഉദ്ഘാടനം ചെയ്തു. കൊവിഡ് മൂലം തകർന്നടിഞ്ഞ വ്യാപാരി സമൂഹത്തെ പടുകുഴിയിലേയ്ക്ക് തള്ളിവിടുന്ന നടപടിയാണ് കേന്ദ്ര സർക്കാർ ഇത്തരം നികുതി സമ്പ്രദായത്തിലൂടെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമിതി പാലാ ഏരിയാ പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം അദ്ധ്യക്ഷത വഹിച്ചു. സമിതി നേതാക്കളായ സിബി തോട്ടുപുറം, ദീപു സുരേന്ദ്രൻ, എം ആർ രാജു, റഹിം ട്രൻസ്, ഹരിദാസ് കെ ആർ, ഷിജു തോമസ്, ഹരി ബോസ്, വി പി ബിജു എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us