സ്വാതന്ത്രസമരത്തിന്റെ സ്മരണകൾ ഉണർത്തി സ്വാതന്ത്രസമര സേനാനിയോടൊപ്പം കുട്ടികൾ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

മരങ്ങാട്ടുപിള്ളി : സ്വാതന്ത്ര സമര ചരിത്രം കുട്ടികൂട്ടത്തിന് നവ്യാനുഭവം ആയിരുന്നു. ലേബർ ഇന്ത്യ സ്കൂളിന്റെ ആഭിമുഖ്യത്തിൽ 75-ാം സ്വാതന്ത്രദിനാഘോഷത്തോട് അനുബന്ധിച്ചു നടന്ന മുഖാമുഖ വേദിയിൽ അതിഥിയായി എത്തിയത് സ്വാതന്ത്രസമര സേനാനിയും, പ്രശസ്തചിന്തകനും, എഴുത്തുകാരനും, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനുമായ എസ്. പി. നമ്പൂതിരിയാണ്.

Advertisment

publive-image

കുട്ടികവിതകളിലൂടെയും, കഥകളിലൂടെയും കുഞ്ഞുങ്ങളുടെ മനസ്സിൽ രാജ്യസ്നേഹത്തിന്റെയും, മതനിരപേക്ഷതയുടെയും വിത്തുകൾ പാകിയാണ് ഒന്നാം ദിനം അവസാനിച്ചത്. സ്കൂൾ ലൈബ്രറിയിലേക്ക് എസ്. പി. നമ്പൂതിരി രചിച്ച പതിനഞ്ചു പുസ്തകങ്ങൾ അദ്ദേഹം സംഭാവന ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ സുജ കെ ജോർജ് ഇവ ഏറ്റുവാങ്ങി. പുതുതലമുറയ്ക്ക് രാജ്യസ്നേഹത്തോട് ഒപ്പം പ്രകൃതി സ്നേഹവും ആവശ്യമാണ് എന്ന് ചടങ്ങിൽ അദ്ധ്യക്ഷൻ ആയിരുന്ന ലേബർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര പറഞ്ഞു. പൊന്നാടയോടൊപ്പം ഫലവൃക്ഷതൈ കൂടി കൊടുത്താണ് എസ്.പി. നമ്പൂതിരിയെ ആദരിച്ചത്. തുടർന്ന് കുട്ടികൾ അവരവരുടെ വീടുകളിൽ ഉയർത്തേണ്ട ദേശീയ പതാകയുടെ വിതരണവും നടന്നു.

Advertisment