സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാംവാർഷിക ആഘോഷം; പുതുവേലി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കൂട്ട ഓട്ടം സംഘടിപ്പിക്കും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

പുതുവേലി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാംവാർഷിക ആഘോഷത്തോട് അനുബന്ധിച്ച് നാളെ രാവിലെ 8.30ന് പുതുവേലി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കൂട്ട ഓട്ടം സംഘടിപ്പിക്കുന്നു.

Advertisment

സ്കൂളിൽ ഫുട്ബോൾ പരിശീലനം നേടുന്ന 75 കുട്ടികൾ ഫുട്ബോൾ ജേഴ്സി അണിഞ്ഞ് ദേശീയ പതാക ഏന്തി കൂട്ട ഓട്ടത്തിൽ അണിനിരക്കും. പുതുവേലി സ്റ്റേഡിയത്തിൽ നിന്നും ആരംഭിക്കുന്ന കൂട്ട ഓട്ടത്തിൽ എൻഎസ്എസ് വളണ്ടിയർമാർ പിടിഎ കമ്മിറ്റി അംഗങ്ങൾ രക്ഷിതാക്കൾ വികസന സമിതി അംഗങ്ങൾ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ പൂർവവിദ്യാർഥി കൂട്ടായ്മയായ നാലായനിക്കൂട്ടം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

കൂട്ട ഓട്ടം വെളിയന്നൂർ 'ഗ്രാമപഞ്ചായത്ത് വികസന സമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിമ്മി ജെയിംസ് ഫ്ലാഗ് ഓഫ് ചെയ്യും. മെമ്പറും സ്കൂൾ വികസന സമിതി ചെയർമാനുമായജിൻസൺ ജേക്കബ് പിടിഎ പ്രസിഡൻ്റ് ടി ആർ സുനിൽ കുമാർ പ്രിൻസിപ്പാൾ ജി പ്രദീപ് കുമാർ പ്രഥമ അധ്യാപകൻ ടി പവിത്രൻ സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും

Advertisment