ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
Advertisment
കുറവിലങ്ങാട്: രാജ്യത്തിന്റെ 75 -ാം സ്വാതന്ത്യദിനാഘോഷം സിപിഐ എം കുറവിലങ്ങാട് ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ബസ്റ്റാൻഡിൽ നടത്തിയ പരിപാടിയിൽ സിപിഐ എം കുറവിലങ്ങാട് ലോക്കൽ സെക്രട്ടറി സദാനന്ദശങ്കർ സ്വാതന്ത്യദിന സന്ദേശം നൽകി.
ടൗൺ ബ്രാഞ്ചിലെ മുതിർന്ന സഖാവ് കെ ഗോപാലകൃഷ്ണൻ ദേശിയ പതാക ഉയർത്തി സന്തോഷ് ചെറുകരോട്ട് അധ്യക്ഷനായി പാർടി എസി അംഗം സ്വപ്നാ സുരേഷ് ഭരണഘടനായുടെ ആമുഖം വായിച്ചു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ടൗൺ ബ്രാഞ്ച് സെക്രട്ടറി സി കെ സന്തോഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രണവ് ഷാജി, ലോക്കൽക്കമ്മിറ്റി അംഗങ്ങളായാ വി സി ജോർജ്, എ.ഡി കുട്ടി, കോഴാ ബ്രാഞ്ചുസെക്രട്ടറി സജീവൻ, പി എം ജോർജ്, റ്റി എ അജിത, അപ്പച്ചൻ കിഴക്കേപ്പുര, സുരേഷ് കല്ലറയ്ക്കൽ, മനു ദേവസ്യാ തുടങ്ങിയവർ പ്രസംഗിച്ചു. മധുര പലഹാര വിതരണവും നടന്നു.