രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 -ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 'സ്വാതന്ത്ര്യാമൃത' റാലി സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

ഉഴവൂര്‍:നമ്മുടെ രാജ്യം സ്വാതന്ത്യം നേടിയതിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, കുടുംബശ്രീ, സ്കൂളുകൾ, സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, ഹരിതകർമ്മ സേന, ആശ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ 'സ്വാതന്ത്ര്യാമൃത റാലി' സംഘടിപ്പിച്ചു.

Advertisment

ഉഴവൂർ ഗ്രാമപഞ്ചായത്. രാവിലെ 08:15 ന് ഉഴവൂർ ഒ.എൽ.എൽ. ഹൈസ്കൂൾ ഗ്രൌണ്ടിൽ നിന്നും ബഹുജന പങ്കാളിത്തത്തോടെ ആരംഭിച്ച റാലി ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ ബഹു. സ്കൂൾ മാനേജർ റവ. ഫാ. തോമസ് ആനിമൂട്ടിൽ ഫ്ലാഗ് കൈമാറുകയും, ബഹു. കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിക്കുകയും ചെയ്തു.

publive-image

തുടർന്ന് റാലി ഉഴവൂർ പഞ്ചായത്ത് ഓഫീസിന് സമീപം കറങ്ങി, ഓപ്പൺ സ്റ്റേജിന് സമീപം സമാപിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, ജില്ലാ പഞ്ചായത്ത് മെംബർ പി എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.എൻ രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ സാനിദ്ധ്യത്തിൽ, മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 81 -ാം വയസ്സിൽ വെങ്കലം നേടിയ പിറവം മുൻ എംഎൽഎ എം.ജെ ജേക്കബ് ഉദ്ഘാടനം ചെയ്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി.

തുടർന്ന് ഉഴവൂർ പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിമുക്ത ഭടന്മാർക്കും ആദരവ് സമർപ്പിച്ച് മധുര പലഹാരങ്ങൾ വിതരണം ചെയ്ത് യോഗം 09.45ന് അവസാനിച്ചു. 'സ്വാതന്ത്ര്യാമൃതം' പരിപാടിയുടെ മുഖ്യ സ്പോൺസർ ജെയിംസ് തോമസ്, മൈലാപറമ്പിലിന് ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ പേരില്‍ നന്ദിയും രേഖപ്പെടുത്തി.

Advertisment