രാമപുരത്ത് കർഷക ദിനാഘോഷവും മികച്ച കർഷകരെ ആദരിക്കലും നടന്നു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

രാമപുരം: രാമപുരം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും മികച്ച കർഷകരെ ആദരിക്കലും നടന്നു. പരിപാടിയുടെ ഭാഗമായി നടന്ന തേങ്ങാ പൊതിക്കൽ, തേങ്ങാ ചിരണ്ടൽ, കാർഷിക ക്വിസ് എന്നീ കാർഷികാധിഷ്ഠിത മത്സരങ്ങൾ ജനങ്ങൾക്ക് ആവേശമായി.

Advertisment

മത്സരങ്ങൾക്ക് ശേഷം പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന കർഷകദിനാഘോഷ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ തെരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ആദരിച്ചു. മത്സര വിജയി കൾക്കുള്ള സമ്മാനം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷും വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ടും ചേർന്ന് നൽകി.

ജില്ലാ പഞ്ചായത്തംഗം പി എം മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്തംഗം സ്മിത അലക്സ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സൗമ്യ സേവ്യർ, മനോജ് സി ജോർജ്, കവിത മനോജ്, പഞ്ചായത്തംഗങ്ങളായ റോബി തോമസ്, ആന്റണി മാത്യു, റെജി ജയൻ, അമ്മിണി കെ എൻ, ജയ്മോൻ തോമസ്, സുശീലകുമാരി മനോജ്, വിജയൻ റ്റി ആർ, ആൻസി ബെന്നി, കാർഷിക വികസന സമിതിയംഗം എം ആർ രാജു, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് സ്വാഗതവും കൃഷി ഓഫീസർ പ്രജിത പ്രകാശ് നന്ദിയും പറഞ്ഞു.
തുടർന്ന് പായസ വിതരണവും നടന്നു.

Advertisment