ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
Advertisment
കടുത്തുരുത്തി:കടുത്തുരുത്തി പാലകരയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹം മുട്ടുചിറ ഹോളിക്രോസ് ആശുപത്രിയിൽ.
തിങ്കളാഴ്ച രാവിലെ 10 മണിയോടെ കടുത്തുരുത്തി പാലകരയിൽ ആയിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ പാലകരയിൽ വച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മുട്ടുചിറ ഐഎച്ച്ആർഡിലെ അധ്യാപകനും മറ്റൊരാളും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടതെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. കോട്ടയം ഭാഗത്തേക്ക് വന്ന കാർ എതിർ ദിശയിൽ നിന്ന് വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. കടുത്തുരുത്തി പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.