/sathyam/media/post_attachments/5MovuJQ5aRwz8lafzSkG.jpeg)
കോട്ടയം: ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റികൊടുത്തവര്‍ അമൃതോത്സവം നടത്തി ഇൻഡ്യൻ ജനാധിപത്യത്തെ കമ്പളിപ്പിക്കുന്നുവെന്ന് എഐകെഎസ് സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു. കേരള കർഷക സംഘം കോട്ടയം ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.കെ രാഗേഷ്.
ഭാരതത്തിലെ ഭരണഘടന പോലും വളച്ചൊടിച്ച് നാനാവിഭാഗത്തിലുള്ള ജനങ്ങളെ ദ്രോഹിച്ച് കോർപ്പറേറ്റ് സംഘങ്ങൾക്ക് വിൽപ്പന നടത്തുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന് എതിരെ വേണം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ ജനകീയ സമരങ്ങൾ ഉയർന്ന് വരണമെന്നും കെ.കെ രാഗേഷ് കൂട്ടിച്ചേർത്തു.
രാവിലെ പ്രഫസർ.എം.ടി ജോസഫ് പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് പ്രഫസർ ആർ. നരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ബി. ശശികുമാർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ സമ്മേളന വിവിധ കമ്മിറ്റികളുടെ പാനൽ അവതരിപ്പിച്ചു.
ജില്ലാ പ്രവർത്തന റിപ്പോർട്ട് കെ.എം രാധാകൃഷ്ണനും സംഘടനാ റിപ്പോർട്ട് വത്സൻ പാനോളിയും അവതരിപ്പിച്ചു. അഡ്വ കെ ഷാനവാസ്, കോലിയക്കോട് എൻ.കൃഷണൻ നായർ, പി.എം ഇസ്മയിൽ, എൻ.വി ബേബി, പി.സുധാകരൻ, അഡ്വ സി. എച്ച് കുഞ്ഞമ്പു, പി.കെ സുരേഷ്, വി.എസ് പത്മകുമാർ, വത്സല മോഹൻ എന്നിവർ പങ്കെടുത്തു. സമ്മേളനം നാളെ സമാപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us