ഒ.ഡി ശിവദാസിന്റെ ഒന്നാം ചരമവാർഷികം വിവിധ അനുസ്മരണ പരിപാടികളോടെ സംഘടിപ്പിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കുറവിലങ്ങാട്:സിപിഐഎമ്മിന് അടിത്തറയിടുന്നതിൽ ത്യാഗപൂർണ്ണമായ ഇടപെടൽ നടത്തി നാലു പതിറ്റാണ്ട് പാർട്ടി നയിച്ച ഒ.ഡി ശിവദാസിന്റെ ഒന്നാം ചരമവാർഷികം വിവിധ അനുസ്മരണ പരിപാടികളോടെ സംഘടിപ്പിച്ചു.

Advertisment

ഇഎംഎസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം പാർട്ടി ജില്ലാക്കമ്മറ്റിയംഗം പി.വി സുനിൽ ഉദ്ഘാടനം ചെയ്തു. സദാനന്ദ ശങ്കർ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്വപ്നാ സുരേഷ്, അഡ്വ. കെ രവികമാർ, സി.കെ സന്തോഷ്, ടി.എസ്.എൻ ഇളയത്, എ.ഡി കുട്ടി, സിബി ജോസഫ്, വല്യോളിൽ എന്നിവർ പ്രസംഗിച്ചു. സിപിഐഎം എല്‍സി ഓഫിസിനു മുന്നിൽ പാർടി മുൻ എല്‍സി സെക്രട്ടറി വി.സി ജോർജ് പതാക ഉയർത്തി.

publive-image

കുര്യനാടുള്ള ഒഡി ശിവദാസിന്റെ ചെറുകാട്ടെ വസതിയിൽ നടന്ന അനുസ്മരണ പരിപാടി ലോക്കൽ സെക്രട്ടറി സദാനന്ദശങ്കർ ഉദ്ഘാടനം ചെയ്തു. എല്‍.സി അംഗം സി.കെ സന്തോഷ് അധ്യക്ഷനായി. അഡ്വ. കെ രവികുമാർ, ടി.എസ്.എൻ ഇളയത്, എ.ഡി കുട്ടി, സിബി ജോസഫ് വല്യോളിൽ. വി.സി ജോർജ്, ബ്രാഞ്ച് സെക്രട്ടറി ബിനിഷ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ഒ.ഡി ശിവദാസിന്‍റെ സഹോദരൻ ശശിധരൻ, സഹധർമ്മിണി സൗഭാഗ്യ ശിവദാസ്, ദിനൂപ് ശിവദാസ് കുടുംബാംഗങ്ങളും സംബന്ധിച്ചു.

publive-image

സിപിഐഎം ടൗൺ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പഞ്ചായത്തു ബസ്റ്റാൻഡിൻ നടന്ന ഒ.ഡി ശിവദാസ് അനുസ്മരണത്തിൽ എല്‍സി അംഗം അഡ്വ. കെ രവി കുമാർ പതാക ഉയർത്തി ടൗൺ ബ്രാഞ്ചുസെക്രട്ടറി സി.കെ സന്തോഷ് അധ്യക്ഷനായി.

publive-image

ലോക്കൽ സെക്രട്ടറി സദാനന്ദ ശങ്കർ അനുസ്മരണ പ്രഭാഷണം നടത്തി. സന്തോഷ് ചെറുകരോട്ട്, കെ ഗോപാലകൃഷ്ണൻ, കെ.കെ അനിഷ്, പി.എം ജോർജ്, സുരേഷ് കല്ലറയ്ക്കൽ, ടി.എ അജിത, റ്റി.ജി സോമനാഥൻ, സജിൻ കെ ജോൺ, അനിരുദ്ധൻ കിഴക്കേപ്പുര തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment