ആണ്ടൂര്‍ ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കും

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കോട്ടയം: വീട്ടുമുറ്റ പൂക്കള മത്സരം: ഉത്രാട ദിവസം അവരവരുടെ വീടുകളില്‍ രാവിലെ ഇടുന്ന ഓണപ്പൂക്കളത്തിന്‍റെ, മത്സരാര്‍ത്ഥിയുടെ സാന്നിദ്ധ്യത്തലുള്ള ഫോട്ടോ എടുത്ത്, ആ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് മുമ്പായി താഴെ ചേര്‍ക്കുന്ന വാര്‍ട്ട്സാപ്പ് നമ്പരില്‍ അയക്കാവുന്നതാണ്. അങ്ങനെ ലഭിക്കുന്നവയില്‍ നിന്ന് സമ്മാന പരിഗണനയ്ക്കായി ഷോര്‍ട്ട്ലിസ്റ്റു ചെയ്യുന്ന പൂക്കളങ്ങള്‍ അന്നുതന്നെ വിദഗ്ദ്ധ സമിതി നേരിട്ട് പരിശോധിച്ച് ഒന്നും രണ്ടും സമ്മാനാര്‍ഹരെ കണ്ടെത്തുന്നതാണ്. ഇതില്‍ പങ്കെടുക്കാന്‍ 6-9-2022-നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9562114630.

Advertisment

കുട്ടികവിതാ രചന: ഓണത്തെക്കുറിച്ച് 12 വരിയില്‍ അധികരിക്കാതെ രചിക്കുന്ന സ്വന്തം കവിത 10-9-2022 നകം ലെെബ്രറിയില്‍ സീല്‍ ചെയ്ത് ഏല്പിക്കാവുന്നതാണ്. യു.പി, ഹെെസ്ക്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം പ്രത്യേകമായാണ് മത്സരം. കവറിനു പുറത്ത് മത്സര വിഭാഗം ഏതെന്ന് രേഖപ്പെടുത്തണം. ഇരു വിഭാഗത്തിലും ഏറ്റവും മികച്ച രണ്ടു കവിതകള്‍ക്ക് സമ്മാനം നല്‍കും.

പത്രവാര്‍ത്താധിഷ്ഠിത ക്വിസ് മത്സരം: വിദ്യാര്‍ത്ഥികളില്‍ പത്രവായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സെപ്റ്റംബര്‍ 4 മുതല്‍ 10 വരെയുള്ള ഒരു ആഴ്ചയിലെ മലയാള ദിനപത്ര വാര്‍ത്തകളെ അടിസ്ഥാനപ്പെടുത്തിയുള്ള ക്വിസ് മത്സരം 11-ാം തിയതി രാവിലെ നടത്തുന്നതാണ്. യു.പി, ഹെെസ്കൂള്‍ വിഭാഗം കുട്ടികള്‍ക്ക് വെവ്വേറെ നടത്തുന്ന ഈ മത്സരങ്ങള്‍ക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പങ്കെടുക്കുന്നവര്‍ 10-9-2022-നകം രജിസ്റ്റര്‍ ചെയ്യണം.

കവിതാലാപന മത്സരം: യു.പി, ഹെെസ്ക്കൂള്‍ എന്നീ വിഭാഗം കുട്ടികള്‍ക്കായി, പ്രശസ്ത കവികളുടെ ചെറു കവിതകള്‍ ആലപിക്കുന്ന മത്സരം സംഘടിപ്പിച്ചിച്ചിട്ടുണ്ട്. 11-ന് രാവിലെ നടക്കുന്ന ഈ മത്സരത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്.

മുതിര്‍ന്നവര്‍ക്ക് കസേരകളി: മുതിര്‍ന്നവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കസേരകളി സെപ്റ്റംബര്‍ 11-ന് 11 മണിക്ക് നടക്കും. തുടര്‍ന്ന് ചേരുന്ന സമാപന യോഗത്തില്‍ എല്ലാ മത്സരങ്ങളുടെയും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

യോഗം ജില്ലാ ലെെബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ബാബു.കെ.ജോര്‍ജ് ഉല്‍ഘാടനം ചെയ്യും. അനുബന്ധമായി പായസ വിതരണവും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
വിശദവിവരങ്ങള്‍ ലെെബ്രറി ഓഫീസര്‍ നിന്ന് ലഭിക്കും.

Advertisment