മുളക്കുളം പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്ക് - 'ഓണവിപണി 22' ന് ഇന്ന് ആരംഭമായി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

Advertisment

മുളക്കുളം: മുളക്കുളം സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണ വിപണി 22 ഇന്ന് ആരംഭിച്ചു. പെരുവ മാർക്കറ്റിനു സമീപം പെരുവപ്പ ള്ളിക്കടുത്തുള്ള മുട്ടപ്പിള്ളി ബിൽഡിങ്ങിൽ ആരംഭിച്ച ഓണ വിപണിയിൽ പ്രസിഡന്റ്‌ ബാബു ജോൺ സതീഷ്, ലത ബിജു എന്നിവർക്ക് ആദ്യവില്പന നടത്തി.

കാരിക്കോട് ബാങ്ക് ശാഖയിൽ ബോർഡ് അംഗം ബേബി കുരിക്കുന്നേൽ തങ്കപ്പൻ സാറിന് കിറ്റ് നൽകി ഉത്‌ഘാടനം ചെയ്തു. ചടങ്ങുകളിൽ ബോർഡ് അംഗങ്ങളായ കെ എം പത്രോസ്, രാജൻ ചേരുംകുഴി , രാജുമോൻ പഴയം പിള്ളി, ആശ അശോകൻ, കുമാരി മധു, സഹകാരികളായ ജയകുമാർ, ലാലു തുടങ്ങിയവരും സെക്രട്ടറി സന്തോഷ്‌ കുമാർ, ബ്രാഞ്ച് മാനേജർമാരായ സാബു, ജയചന്ദ്രൻ, ഇതര സ്റ്റാഫുകൾ അനൂപ് ടി എസ്, ബിന്ദു, തോമസ്, സൗമ്യ, അനൂപ് കെ ബി, ഷെബിൻ തുടങ്ങിയവരും പങ്കെടുത്തു.

കിറ്റ് - സബ്‌സിഡി നോൺ സബ്‌സിഡി ഇനങ്ങൾ അടക്കം 16 ഇനങ്ങൾ വരെ കിറ്റിൽ ഉണ്ട്.

ജയ അരി 25/- കെ ജി ( 5 കിലോ )
കുത്തരി 24/-കെ ജി(5 കിലോ )
പച്ചരി 23/- കെ ജി ( 2 കിലോ )
പഞ്ചസാര 22/- ( ഒരു കിലോ )എന്നീപ്രകാരം 13 ഇനത്തോളം സബ്‌സിഡി ഇനങ്ങളും വിലക്കുറവിൽ കൺസ്യൂമർ ഫെഡറേഷൻ നൽകുന്ന നിശ്ചിത ഇനങ്ങളും കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പെരുവ അനൂപ് ടി എസ് 9048673461
കാരിക്കോട് സാബു 9446253618
പ്രസിഡന്റ്‌

Advertisment