ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/X1j5dv7tUpxhynQuyjaM.jpg)
കാട് പിടിച്ച് നശിക്കുന്ന പാലകരയിലെ പിഎൽസി ഫാക്ടറി സ്ഥലം
കടുത്തുരുത്തി: സംസ്ഥാന സർക്കാർ പുതുതായി രൂപികരിച്ച കേരളാ റബർ ലിമിറ്റഡിന്റെ വെള്ളൂരിലെ റബർവ്യവസായ പാർക്കിന്റെ കീഴിൽ മിനി റബർ പാർക്ക് മുൻ ഭരണ സമതിയുടെ അഴിമതി മൂലം വർഷങ്ങളായി പൂട്ടി കിടക്കുന്ന പാലകര പിഎൽസി ഫാക്ടറിയുടെ പത്ത് ഏക്കർ സ്ഥലത്ത് ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് പിഎൽസി സമര സമതി സർക്കാരിനോട് ആവശ്യപ്പെട്ടു.
Advertisment
/sathyam/media/post_attachments/mBtL1NaGyHYooPocpJMZ.jpg)
ഇപ്പോൾ ഈ സ്ഥലം കാട് കയറി നശിച്ചു കിടക്കുകയാണ്. പി.എൽ സി യിൽ റബർ പാൽ കൊടുത്തിട്ട് പണം തിരിച്ച് കിട്ടാത്തവരുടേയും, നിക്ഷേപകരുടേയും, തൊഴിലാളികളുടേയും കൂട്ടായ്മയായ പിഎൽസി സമര സമതിയോഗത്തിൽ സമര സമതി ചെയർമാൻ സന്തോഷ് കുഴിവേലി അദ്ധ്യക്ഷത വഹിച്ചു.
/sathyam/media/post_attachments/xFbmMjQIEpQBRv2J10CO.jpg)
അനിൽ കാട്ടാത്തു വാലയിൽ , ജോജോ വഞ്ചിപുരയ്ക്കൽ, മാത്തച്ചൻ നീരാളക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us