ഗുരുമുറ്റം - കുറവിലങ്ങാട് സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ നാളെ മുതിർന്ന അധ്യാപകനായ കിണറ്റുങ്കൽ വർക്കി സാറിന്റെ ഭവനാങ്കണത്തില്‍ അധ്യാപകദിനാചരണം സംഘടിപ്പിക്കുന്നു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കുറവിലങ്ങാട്: അധ്യാപകദിന ആഘോഷങ്ങളുടെ ഭാഗമായി ഗുരുമുറ്റത്തു ആഘോഷങ്ങളൊരുക്കി കുറവിലങ്ങാട് സംസ്കാരവേദി. നാട്ടിലെ ഏറ്റവും മുതിർന്ന അധ്യാപകനായ കിണറ്റുങ്കൽ വർക്കി സാറിന്റെ ഭവനാങ്കണത്തിലാണ് നാളെ 11 മണിക്ക് അദ്ധ്യാപകരടക്കമുള്ള സംസ്കാരവേദി പ്രവർത്തകർ ഒത്തുചേരുന്നത്‌. തൊണ്ണൂറ്റിആറുകാരനായ വർക്കി സാർ തന്റെ നിറം മങ്ങാത്ത അധ്യാപക ഓർമ്മകൾ പുതു തലമുറക്ക് കൈമാറാനുള്ള ആവേശത്തിലാണ്.

Advertisment

ജോജോ നിധീരിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ തോമസ് ചാഴികാടൻ എം.പി അധ്യാപക ശ്രേഷ്ഠ അവാർഡ് നൽകും. തുടർന്ന് മുതിർന്ന അദ്ധ്യാപകരെ ആദരിക്കും. മുതിർന്ന അദ്ധ്യാപകരായ എം.ഡി ദേവസ്യ മാപ്പിളപ്പറമ്പിൽ, എം.എം. മാണി മഞ്ഞപ്പള്ളിൽ, വി.സി.വർക്കി വടക്കേടം എന്നിവരും ഗുരുമുറ്റത്തു തങ്ങളുടെ ഓർമ്മകൾ പങ്കുവെക്കാൻ ഒത്തുചേരും.

സിബി മാണി, ബ്ലോക്ക് പഞ്ചായത്തു വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സി കുര്യൻ, പ്രൊഫ. പി.ജെ സിറിയക് പൈനാപ്പള്ളിൽ, വാർഡ് മെമ്പർ സന്ധ്യ സജീവ്, തോമസ് ടി കീപ്പുറം, സതീഷ് ആണ്ടാശ്ശേരി, ജോജി ഒറ്റക്കണ്ടം, ഡാർലി ജോജി, വിനു കുര്യൻ, തോമസ് കല്ലുവേലിൽ, റജി പടിഞ്ഞാറേട്ട്, റാൽഫ് ആന്റണി, ജോർജ് പൈനാപ്പള്ളിൽ എന്നിവർ പ്രസംഗിക്കും.

സ്വാതന്ത്ര്യ സമരകാലഘട്ടത്തിലും അധ്യാപന വൃത്തിയിലേർപ്പെട്ട വർക്കി സാർ ആ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്കും നാടിനും ദേശീയവികാരം പകരുന്നതിൽ വലിയ പങ്കു വഹിച്ചിരുന്നു. ഗാന്ധിയൻ കൂടിയായ സാർ ഗാന്ധിജയത്തി ദിനത്തിൽ 97 വയസ്സിലേക്കു പ്രവേശിക്കും.

അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ചർച്ചകൾ, യുവ അധ്യാപകരുടെ അനുഭവവിവരണങ്ങൾ, ഗുരു വന്ദനം എന്നിവയും നടക്കുമെന്ന് സെക്രട്ടറി ഷൈജു പാവുത്തിയേൽ അറിയിച്ചു.

Advertisment