ബാപ്പുജി സ്വാശ്രയസംഘത്തിന്റ നേതൃത്വത്തില്‍ ഓണക്കാല ഗ്രാമസൗഹൃദ നാട്ടുചന്ത സംഘടിപ്പിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കുറവിലങ്ങാട്:ഓണക്കാല ജനകീയ ഗ്രാമസൗഹൃദ നാട്ടുചന്ത നാട്ടുകാർക്ക് വ്യത്യസ്ത അനുഭവമായി. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിലുള്ള ബാപ്പുജി സ്വാശ്രയസംഘത്തിന്റ നേതൃത്വത്തിലാണ് നാട്ടുചന്ത സംഘടിപ്പിച്ചത്.

Advertisment

സാധാരണക്കാരന്റ വരുമാനം കുറയുകയും ചിലവുകൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തെ പ്രതിരോധിക്കുന്നതിനായാണ് പദ്ധതി നടത്തിയത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ നാടിനാശ്വാസമേകാൻ പലചരക്ക്, പച്ചക്കറി സാധനങ്ങൾ ലാഭരഹിതമായി വിറ്റഴിച്ചാണ് ബാപ്പുജി സംഘം സാമൂഹ്യ സേവനം നടപ്പിലാക്കിയത്.

publive-image

ബാപ്പുജി സ്വാശ്രയ സംഘം കോവിഡ് കാലത്തും ഇത്തരത്തിൽ നാട്ടുചന്ത ഒരുക്കി ജനങ്ങൾക്ക് ആശ്വാസമേകിയിരുന്നു. ഗുണമേന്മയുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും മൊത്ത വിലയിൽത്തന്നെ നാട്ടുകാർക്കായി നൽകുകയായിരുന്നു. നരിവേലി ഭാഗത്തു ബാപ്പുജി നഗറിലൊരുക്കിയ സൗഹൃദ നാട്ടുചന്തയുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.സി.കുര്യൻ നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് ജിജോ വടക്കേടം അധ്യക്ഷത വഹിച്ചു. പഞ്ചായത്തു മെമ്പർ ജോയിസ് ആശാരിപറമ്പിൽ ആദ്യവില്പന നടത്തി.

publive-image

സെക്രട്ടറി ഷൈജു പാവുത്തിയേൽ, ആൻസമ്മ തെക്കേപ്പാട്ടം, ജെയിംസ് ഈഴറേട്ട്, ജോർജ് മൈലള്ളംതടം, ജോൺ കുന്നേൽ, വിഷി കല്ലട ചെറിയാങ്കൽ, ബോബിച്ചൻ നിധീരി, കെ.ജെ.ജോയി, എബിൻ മാണി, രാജു ആശാരിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

കർഷകർക്ക് തങ്ങളുടെ കാർഷിക, പച്ചക്കറി വിഭവങ്ങൾ നാട്ടു ചന്തയിൽ നേരിട്ട് വിൽക്കാനുള്ള അവസരമൊരുക്കിയിരുന്നു. കർഷകർക്ക് ന്യായവിലയും ഗുണഭോക്താക്കൾക്കു കുറഞ്ഞ വിലയും ഇതുമൂലം ലഭ്യമായി.

Advertisment